4x 100 മീറ്റർ റിലേ, ഹർഡിൽസ് എന്നിവയാണ് മൂന്നാം ദിനത്തെ പ്രധാന ആകർഷണങ്ങൾ. 

കണ്ണൂര്‍: സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്ന് 34 ഇനങ്ങളിൽ ഫൈനൽ നടക്കും. 4x 100 മീറ്റർ റിലേ, ഹർഡിൽസ് എന്നിവയാണ് മൂന്നാം ദിനത്തെ പ്രധാന ആകർഷണങ്ങൾ. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജൂനിയർ ഗേൾസ് 1500 മീറ്ററിൽ സനിക സ്വർണം നേടി. ഇന്നലെ 3000 മീറ്ററിലും സനിക സ്വർണം നേടിയിരുന്നു. ഹോളിഫാമിലി ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥിയാണ്. ജൂനിയർ ആൺകുട്ടികളുടെ 1500 മീറ്ററിൽ പാലക്കാട് പട്ടഞ്ചേരി ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ ജെ റിജോയും സ്വർണം കൊയ്‌തു. 3000 മീറ്ററിലും റിജോയ് സ്വർണം നേടിയിരുന്നു.

സ്‌കൂൾ മീറ്റിൽ ഇന്ന് ഹാമർ ത്രോ മത്സരങ്ങള്‍ നടക്കും. പാലായിൽ ജൂനിയർ മീറ്റിനിടെ ഹാമർ തലയിൽ വീണ് അഫീൽ ജോൺസൺ മരിച്ചതോടെ ഹാമർ മത്സരങ്ങൾ വലിയ ചര്‍ച്ചയായിരുന്നു. കണ്ണൂരില്‍ എല്ലാ സുരക്ഷാക്രമീകരണങ്ങളും നടത്തിയാണ് മത്സരം നടത്തുന്നത്.

സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ ഇഞ്ചോടിഞ്ച് കിരീടപ്പോരാട്ടമാണ് നടക്കുന്നത്. എറണാകുളത്തെ മറികടന്ന് പാലക്കാട് വീണ്ടും മുന്നിലെത്തി.