അച്ഛനായ സന്തോഷം പങ്കുവച്ച് ചരിത്രത്തിലെ വേഗതയേറിയ താരം ഉസൈൻ ബോൾട്ട്.  കാസിയുടേയും തന്‍റേയും പെണ്‍കുഞ്ഞിന്‍റെ ചിത്രവും ഉസൈന്‍ ബോള്‍ട്ട് പുറത്തുവിട്ടു. ഇന്നലെ രാത്രിയാണ് കുഞ്ഞിന്‍റെ ചിത്രവും ഒളിപ്യ ലൈറ്റ്നിംഗ് ബോള്‍ട്ട് എന്ന പേരിനൊപ്പം ഉസൈന്‍ ബോള്‍ട്ട് ട്വീറ്റ് ചെയ്തത്. 33കാരനായ ഉസൈന്‍ ബോള്‍ട്ടിന്‍റേയും 30കാരിയായ കാസിയുടേയും ആദ്യ കുഞ്ഞാണ് ഒളിംപ്യ ലൈറ്റ്നിംഗ് ബോള്‍ട്ട്. 

2014 മുതൽ ഒരുമിച്ചാണ് ജീവിക്കുന്ന ഉസൈന്‍ ബോള്‍ട്ടും കാസിയും 2016–ാണ് ബന്ധം പരസ്യമാക്കിയത്. രാജാവോ രാജ്ഞിയോ വരാനിരിക്കുന്നുവെന്നായിരുന്നു കാസി ഗര്‍ഭിണിയാണെന്ന വിവരം പങ്കുവച്ച് ഉസൈന്‍ ബോള്‍ട്ട് പ്രതികരിച്ചത്. ജമൈക്കൻ താരമായ ഉസൈൻ ബോൾട്ട് 100, 200 മീറ്ററിൽ റെക്കോഡ് വേഗത്തിലാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. 
Usain Bolt shared some sweet snaps of daughter Olympia Lightning and partner Kasi Bennett on social media

It is the first time Bolt has revealed the name of his daughter

Bolt and Bennett welcomed their baby to the world in May