നൂര്‍-സുല്‍ത്താന്‍: അടുത്ത വര്‍ഷം നടക്കുന്ന ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റായി വിനേഷ് ഫോഗട്ട്. വനിതകളുടെ 53 കിലോഗ്രാം ഗുസ്തിയിലാണ് ഫോഗട്ട് യോഗ്യത ഉറപ്പാക്കിയത്. കസാഖ്സ്ഥാനില്‍ നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പില്‍ അമേരിക്കയുടെ സാറ ഹില്‍ഡെബ്രാന്റിനെ 8-2ന് തോല്‍പ്പിച്ചതോടെയാണ് നേട്ടം. ജയത്തോടെ ചാംപ്യന്‍ഷിപ്പില്‍ വെങ്കല മെഡലിനുള്ള മത്സരവും ഫോഗട്ട് യോഗ്യത നേടി. ഗ്രീസിന്റെ മരിയ പ്രവോളാറാകിയാണ് എതിരാളി. 

ഇന്നലെ നടന്ന പ്രീക്വാര്‍ട്ടറില്‍ ഫോഗട്ട് പരാജയപ്പെട്ടിരുന്നു. ജപ്പാന്റെ മായു മുകെയ്ഡയാണ് പരാജയപ്പെടുത്തിയത്. നിലവിലെ സ്വര്‍ണ മെഡല്‍ ജേതാവ് കൂടിയായ മായു ഫൈനലിലെത്തിയതോടെയാണ് ഫോഗട്ടിന് റെപ്പേഷാഗേ റൗണ്ടിന് അവസരം തെളിഞ്ഞത്.