Asianet News MalayalamAsianet News Malayalam

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മത്സരത്തിനിടെ റാക്കറ്റ് കാണാനില്ല! നദാല്‍ കട്ടകലിപ്പില്‍- വീഡിയോ

അംപയര്‍ കാര്യം തിരക്കി. നദാല്‍ സംഭവം വ്യക്തമാക്കി. റാക്കറ്റുകളിലൊന്ന് റിപ്പയര്‍ ചെയ്തു കൊണ്ടുവരാന്‍ ബോള്‍ ബോയിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബോള്‍ എടുത്ത് കൊണ്ടുപോയത് നല്ല റാക്കറ്റുകളില്‍ ഒന്ന്.

Watch video Rafael Nadal lost his cool after his racket missing during match
Author
First Published Jan 17, 2023, 8:44 AM IST

മെല്‍ബണ്‍: ഒരു ടെന്നിസ് താരത്തിന് എല്ലാമെല്ലാമാണ് തന്റെ റാക്കറ്റ്. പെട്ടെന്ന് അത് കാണാതായാലോ. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മത്സരത്തിനിടെ സൂപ്പര്‍താരം റാഫേല്‍ നദാലിന്റെ റാക്കറ്റാണ് കാണാതായത്. ആദ്യ റൗണ്ട് പോരാട്ടത്തില്‍ ബ്രിട്ടന്റെ ജാക്ക് ഡ്രാപ്പറിനെ നേരിടുമ്പോഴായിരുന്നു രസകരമായ സംഭവം. ആദ്യ സെറ്റ് അവസാനിക്കാറായപ്പോള്‍ റാക്കറ്റ് മാറ്റാന്‍ എത്തിയതായിരുന്നു നദാല്‍. എന്നാല്‍ റാക്കറ്റ് കാണാനില്ല. താരം കട്ടക്കലിപ്പിലായി.

അംപയര്‍ കാര്യം തിരക്കി. നദാല്‍ സംഭവം വ്യക്തമാക്കി. റാക്കറ്റുകളിലൊന്ന് റിപ്പയര്‍ ചെയ്തു കൊണ്ടുവരാന്‍ ബോള്‍ ബോയിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബോള്‍ എടുത്ത് കൊണ്ടുപോയത് നല്ല റാക്കറ്റുകളില്‍ ഒന്ന്. ഒരു നിമിഷത്തെ അമ്പരപ്പിന് ശേഷം തനിക്ക് കുഴപ്പമില്ലെന്നും കളി തുടരാമെന്നുമായി താരം. മറ്റൊരു റാക്കറ്റുമായി കളിക്കുകയും ചെയ്തു. മത്സരം ശേഷം സംഭവത്തില്‍ നദാലിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

ആദ്യം എല്ലാവരെയും ഞെട്ടിച്ചെങ്കിലും ഇപ്പോള്‍ വമ്പന്‍ തമാശയായി മാറിയിരിക്കുകയാണ് റാക്കറ്റ് കാണാതായ സംഭവം. ഇനിയെങ്കിലും മര്യാദയ്ക്ക് റാക്കറ്റ് സൂക്ഷിക്കണമെന്ന് നദാലിനെ ഉപദേശിക്കുന്നവരുമുണ്ട്. വീഡിയോ കാണാം...

ജോക്കോവിച്ച് ഇന്നിറങ്ങും

മുന്‍ ചാംപ്യന്‍ നൊവാക് ജോക്കോവിച്ച് ഇന്ന് ആദ്യ റൗണ്ട് മത്സരത്തിനിറങ്ങും. സ്പാനിഷ് താരം റൊബര്‍ട്ടോ ബയേനയാണ് എതിരാളി. കൊവിഡ് വാക്‌സീന്‍ എടുക്കാന്‍ വിസമ്മതിച്ചതിന് തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജോക്കോവിച്ചിനെ കളിപ്പിക്കാന്‍ അധികൃതര്‍ അനുവദിച്ചിരുന്നില്ല. നിയന്ത്രണങ്ങളില്‍ മാറ്റം വന്നതോടെ തിരിച്ചെത്തിയ ജോക്കോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണിലെ പത്താം കിരീടമാണ് ലക്ഷ്യമിടുന്നത്.

അതേസമയം പേശീവലിവ് മൂലം താരത്തിന് ടൂര്‍ണമെന്റ് നഷ്ടമായേക്കുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ അക്കാര്യത്തില്‍ സ്ഥിരീകരണമൊന്നുമില്ല. രണ്ടാം സീഡ് കാസ്പര്‍ റൂഡ്, അല്ക്‌സാണ്ടര്‍ സ്വരേവ് എന്നിവരും ഇന്ന് ആദ്യ റൗണ്ട് പോരാട്ടത്തിനിറങ്ങും. ചെക്ക് താരം തോമസ് മഷാക്ക് ആണ് റൂഡിന്റെ എതിരാളി. പെറു താരം യുവാന്‍ പാബ്ലോ വരിയാസാണ് സ്വരേവിന്റെ എതിരാളി. വനിതകളില്‍ കരോലിന്‍ ഗാര്‍സിയ, ഗാര്‍ബിന്‍ മുഗുരുസ എന്നിവരും ആദ്യ റൗണ്ട് പോരാട്ടത്തിനിറങ്ങും.

Follow Us:
Download App:
  • android
  • ios