Asianet News MalayalamAsianet News Malayalam

ദേശീയ ഗെയിംസില്‍ നിന്ന് വോളിബോൾ ഒഴിവാക്കിയതെന്തിനെന്ന് ഹൈക്കോടതി

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ, കേന്ദ്ര സർക്കാർ, അഡ്ഹോക് കമ്മിറ്റി, വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ, സംസ്ഥാന സർക്കാർ  എന്നിവരെ എതിർകക്ഷിയാക്കിയാണ് ഹർജി.

Why Volleyball dropped from National Games in Goa asks HC
Author
First Published Oct 27, 2023, 1:40 PM IST

കൊച്ചി: ഗോവയില്‍ നടക്കുന്ന 37 -ാമത് ദേശീയ ഗെയിംസിൽ നിന്ന് വോളിബോൾ ഒഴിവാക്കിയതെന്തിനെന്ന ചോദ്യവുമായി  ഹൈക്കോടതി. താരങ്ങളും പരിശീലകരും നൽകിയ ഹ‍ർജിയിലാണ് ഹൈക്കോടതിയുടെ ചോദ്യം. വിഷയത്തിന്‍റെ  പ്രധാന്യം കണക്കിലെടുത്ത് നാളെ തന്നെ ഹർജി വീണ്ടും പരിഗണിക്കുമെന്നും എതിർകക്ഷികൾക്ക് ഇ മെയിൽ വഴി നോട്ടീസ് അയക്കാനും കോടതി നിർദ്ദേശിച്ചു.

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ, കേന്ദ്ര സർക്കാർ, അഡ്ഹോക് കമ്മിറ്റി, വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ, സംസ്ഥാന സർക്കാർ  എന്നിവരെ എതിർകക്ഷിയാക്കിയാണ് ഹർജി. വോളിബോൾ ഫെഡറേഷനിലെ അധികാര തർക്കത്തെ തുടർന്ന് കേന്ദ്ര കായിക മന്ത്രാലയം നിയോഗിച്ച അഡ്ഹോക്ക് കമ്മിറ്റിയ്ക്ക് ടീമുകളെ തെരഞ്ഞെടുക്കാൻ സമയം ലഭിച്ചില്ലെന്ന് ചൂണ്ടാകാട്ടിയാണ് വോളിബോൾ ഒഴിവാക്കിയത്.

ദേശീയ സ്‌കൂള്‍ ഗെയിംസ്: അണ്ടര്‍ 17 വോളിബോള്‍ ടീമിനെ അല്‍സാബിത്ത് നയിക്കും

ഈ നടപടി വിവേചനപരവും താരങ്ങളുടെ അവകാശങ്ങളുടെ ലംഘനവുമാണെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു.ആനന്ദ്, അൽന രാജ് റോലി പഥക് അടക്കമുള്ള താരങ്ങളാണ് കോടതിയെ സമീപിച്ചത്. അടുത്തിടെ സമാപിച്ച ഏഷ്യന്‍ ഗെയിംസില്‍ പുരുഷ വോളിയില്‍ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മൂന്ന് തവണ സ്വര്‍ണം നേടിയ ദക്ഷിണ കൊറിയയെയും ഉയര്‍ന്ന റാങ്കുള്ള ചൈനീസ് തായ്പേയിയെയും ഇന്ത്യന്‍ ടീം അട്ടിമറിച്ചിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ ആറാമതാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. എന്നിട്ടും ഫെഡറേഷനിലെ അധികാര വടംവലിയെത്തുടര്‍ന്ന് ദേശീയ ഗെയിംസില്‍ വോളിബോള്‍ മത്സര ഇനമാക്കാതിരുന്നത് കായിക പ്രേമികളെ അമ്പരപ്പിച്ചിരുന്നു.

ദേശീയ ചാമ്പ്യന്‍ഷിപ്പിലെ റാങ്കിംഗ് അനുസരിച്ചാണ് ദേശീയ ഗെയിംസിനായി ടീമുകളെ തെര‍ഞ്ഞെടുക്കേണ്ടത്. എന്നാല്‍ അംഗീകാരം നഷ്ടമായ വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് ഫെബ്രുവരിയില്‍ ദേശീയ ചാമ്പ്യന്‍ഷിപ്പ് നടന്നത്. ഇതില്‍ പുരുഷന്‍മാരില്‍ ഗുജറാത്തും വനിതകളില്‍ കേരളവുമാണ് ജേതാക്കളായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios