ആരാധകരും താരത്തിന്റെ പോസ്റ്റിനോട് പെട്ടെന്ന് പ്രതികരിച്ചു. ദേശീയ വിമാനക്കമ്പനി നല്‍കുന്ന സേവനത്തിന്റെ നിലവാരത്തെപ്പോലും ചിലര്‍ ചോദ്യം ചെയ്തു.

ദില്ലി: എയര്‍ ഇന്ത്യയില്‍ നിന്നുണ്ടായ മോശം അനുവഭവം പങ്കുവച്ച് ഇന്ത്യന്‍ വനിതാ ഹോക്കി താരവും പദ്മശ്രീ പുരസ്‌കാര ജേതാവുമായ റാണി രാംപാല്‍. കാനഡയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ശേഷം തന്റെ ലഗേജിന് പൊട്ടിയതില്‍ താരം നിരാശ പങ്കുവച്ചു. താരം ഇക്കാര്യം എക്സില്‍ ചിത്രം സഹിതം പങ്കുവെയ്ക്കുകയും ചെയ്തു.

അവര്‍ പോസ്റ്റില്‍ പറയുന്നതിങ്ങനെ... ''അമ്പരപ്പിക്കുന്ന സര്‍പ്രൈസ് തന്നതിന് എയര്‍ ഇന്ത്യയോട് കടപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ജീവനക്കാര്‍ ഞങ്ങളുടെ ലഗേജുകളോട് ഇങ്ങനെയാണ് പെരുമറുന്നത്. കാനഡയില്‍നിന്നെത്തി ഡല്‍ഹിയിലിറങ്ങിയപ്പോള്‍, എന്റെ ബാഗ് പൊളിഞ്ഞ നിലയില്‍ കണ്ടു.' -ബാഗിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് റാണി രാംപാല്‍ പറഞ്ഞു. പോസ്റ്റ് കാണാം... 

Scroll to load tweet…

സംഭവത്തില്‍ എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. വിശദീകരണം ഇങ്ങനെ... ''താങ്കള്‍ക്കുണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. ദയവായി നിങ്ങളുടെ ടിക്കറ്റ് വിശദാംശങ്ങള്‍, ബാഗ് ടാഗ് നമ്പര്‍, കേടുപാടുകള്‍ സംബന്ധിച്ച പരാതി നമ്പര്‍/ ഡിബിആര്‍ കോപ്പി എന്നിവ ഞങ്ങള്‍ക്ക് അയക്കൂ.'' എയര്‍ ഇന്ത്യ വ്യക്തമാക്കി.

Scroll to load tweet…

ആരാധകരും താരത്തിന്റെ പോസ്റ്റിനോട് പെട്ടെന്ന് പ്രതികരിച്ചു. ദേശീയ വിമാനക്കമ്പനി നല്‍കുന്ന സേവനത്തിന്റെ നിലവാരത്തെപ്പോലും ചിലര്‍ ചോദ്യം ചെയ്തു.