Asianet News MalayalamAsianet News Malayalam

ഗുസ്തി താരങ്ങളുടെ രാപ്പകൽ സമരം പത്താം ദിവസവും തുടരുന്നു, കേസെടുത്തിട്ടും ബ്രിജ് ഭൂഷനെ ചോദ്യം ചെയ്യാതെ പൊലീസ്

താരങ്ങൾക്ക് പിന്തുണ അറിയിച്ച് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തും നവ്ജ്യോത് സിങ് സിദ്ധുവും ജന്തർ മന്തറിൽ എത്തിയിരുന്നു

Wrestlers strike continues in 10th day jrj
Author
First Published May 2, 2023, 8:10 AM IST

ദില്ലി : ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ ഗുസ്തി താരങ്ങൾ നടത്തുന്ന രാപ്പകൽ സമരം പത്താം ദിവസത്തിലേക്ക് കടക്കുകയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ വനിതാ ഗുസ്തി താരങ്ങൾ നൽകിയ പരാതിയിൽ ദില്ലി പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ ബ്രിജ് ഭൂഷനെ ചോദ്യം ചെയ്തിട്ടില്ല. ഇയാളെ അറസ്റ്റ് ചെയ്യാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് താരങ്ങൾ. താരങ്ങൾക്ക് പിന്തുണ അറിയിച്ച് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തും നവ്ജ്യോത് സിങ് സിദ്ധുവും ജന്തർ മന്തറിൽ എത്തിയിരുന്നു. അതേസമയം സമരം ചെയ്യുന്ന താരങ്ങൾക്ക് പണം ലഭിക്കുന്നുണ്ടെന്ന് ഉൾപ്പെടെയുള്ള വാദങ്ങൾ ഉന്നയിച്ച് ആരോപണങ്ങളെ പ്രതിരോധിക്കാനാണ് ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷന്റെ ശ്രമം.

Read More : ​ഗുസ്തി താരങ്ങളെ അധിക്ഷേപിച്ച് ബ്രിജ് ഭൂഷൺ; താരങ്ങൾക്ക് പണം ലഭിക്കുന്നുണ്ടെന്ന് ആരോപണം

Follow Us:
Download App:
  • android
  • ios