ലണ്ടന്‍: ഓള്‍ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്‌മിന്‍റൺ പുരുഷ ചാമ്പ്യനെ ഇന്നറിയാം. ഫൈനലിൽ ഡെന്മാര്‍ക്കിന്‍റെ വിക്‌ടര്‍ അക്സെല്‍സൺ ചൈനയുടെ ചൗ തീന്‍ ചെന്നിനെ നേരിടും. ചൈനീസ് താരം ടോപ് സീഡും അക്സെല്‍സൺ രണ്ടാം സീ‍ഡുമാണ്. കൊവിഡ് 19 ഭീഷണികള്‍ക്കിടെയാണ് ടൂര്‍ണമെന്‍റ് നടക്കുന്നത്. 

Read more: കൊവിഡ് 19 കായികലോകത്തെ സ്‌തംഭിപ്പിക്കുന്നു; എന്‍ബിഎ നിര്‍ത്തിവച്ചു; ഫുട്ബോളില്‍ അനിശ്ചിതത്വം

സെമിയിൽ അക്സെൽസന്‍ ലീ സീ ജിയയെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോൽപ്പിച്ചപ്പോള്‍ ചെന്നിന്‍റെ എതിരാളിയായ അഞ്ചാം സീ‍ഡ് ആന്‍ഡേഴ്സ് അന്‍റൊന്‍സന്‍ പരിക്കേറ്റ് പിന്മാറി. നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ അക്സെല്‍സനാണ് മേൽക്കൈ. ചെന്നിനെതിരായ 11 മത്സരങ്ങളില്‍ ഒന്‍പതിലും ജയിച്ചത് അക്സെല്‍സനാണ്. ഇന്ത്യന്‍ സമയം വൈകിട്ട് ആറിനാണ് ഫൈനല്‍. 

Read more: ഒളിമ്പിക്സ് ജൂലൈയിൽ തന്നെ, ഗെയിംസ് മാറ്റില്ലെന്ന് ജപ്പാന്‍ പ്രധാനമന്ത്രി