തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന്‍റെ വേദനയിലാണ് കേരളം. ശ്രീറാം ഓടിച്ച വാഹനത്തിന്‍റെ ഉടമ വഫ ഫിറോസും അപകടവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ ഇടം നേടി. വഫയാണ് വാഹനമോടിച്ചതെന്ന ശ്രീറാമിന്‍റെ മൊഴിയടക്കമുള്ള കാര്യങ്ങള്‍ കേരളം ചര്‍ച്ച ചെയ്തു. ശ്രീറാമാണ് വാഹനമോടിച്ചതെന്ന് രഹസ്യമൊഴി നല്‍കിയ വഫ, ശ്രീറാം മദ്യപിച്ചാണ് വണ്ടിയോടിച്ചതെന്നും വ്യക്തമാക്കിയിരുന്നു.

ശ്രീറാം കേസില്‍ വഫ ഫിറോസിന് പിന്നെയും പറയാന്‍ ഏറെയുണ്ട്. ശ്രീറാമിനെ പരിചയപ്പെട്ടതെങ്ങനെയെന്നതടക്കമുള്ള കാര്യങ്ങള്‍ വഫ പോയിന്‍റ് ബ്ലാങ്കിലൂടെ വെളിപ്പെടുത്തി. അപകടം നടന്ന രാത്രി ശ്രീറാമിനെ സഹായിക്കാന്‍ വേണ്ടി മാത്രമാണ് കാറുമായി ചെന്നതെന്നാണ് അവര്‍ പറയുന്നത്. ഒരു വര്‍ഷത്തെ പരിചയം മാത്രമുളള ബന്ധം വാഹനാപകടത്തിലും ആ കാറിലും എങ്ങനെ എത്തിച്ചുവെന്നതടക്കമുള്ള കാര്യങ്ങളും വഫ പോയിന്‍റ് ബ്ലാങ്കില്‍ വെളിപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസ് കോ-ഓര്‍ഡിനേറ്റ് എഡിറ്റര്‍ ജിമ്മി ജെയിംസിനൊപ്പമുള്ള പോയിന്‍റ് ബ്ലാങ്കില്‍ വഫയുടെ തുറന്നുപറച്ചില്‍, ഇന്ന് രാത്രി 7.30 ന് കാണാം.