കാഴ്ച്ച പരിമിതിയെ അതിജീവിച്ച് യു.പി.എസ്.സി പരീക്ഷയിൽ 397-ാം റാങ്ക് നേടിയ ജസീല ജന്നത്ത്

സിവിൽ സർവീസ് പരീക്ഷാ പരിശീലനം തുടങ്ങി ഒറ്റ വർഷത്തിനുള്ളിൽ 29 ഉദ്യോഗാർത്ഥികളെ റാങ്ക് പട്ടികയിൽ എത്തിച്ച് സൈലം ഐ.എ.എസ് (Xylem IAS).

കാഴ്ച്ച പരിമിതിയെ അതിജീവിച്ച് യു.പി.എസ്.സി പരീക്ഷയിൽ 397-ാം റാങ്ക് നേടിയ ജസീല ജന്നത്ത് ഉൾപ്പെടെയുള്ള ഉദ്യോഗാർത്ഥികളാണ് സൈലം ഐ.എ.എസിലൂടെ തിളക്കമാർന്ന വിജയം നേടിയത്.

ഇന്ത്യയിലെ പ്രമുഖ എഡ്‌ടെക് സ്ഥാപനമായ Pw OnlyIAS-മായി ചേർന്നാണ് സൈലം ഐ.എ.എസ് സിവിൽ സർവീസ് പരിശീലനം നൽകുന്നത്.

ജസീല ജന്നത്ത് പ്രീലിംസ്, മെയിൻസ്, ഇന്റർവ്യൂ പ്രോഗ്രാമുകളിൽ സൈലം ഐ.എ.എസിന്റെ ഭാഗമായിരുന്നു. ജസീലയുടെ മിന്നും വിജയത്തോടെ കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ആദ്യ വർഷം തന്നെ സിവിൽ സർവീസ് റാങ്ക് എന്ന തിളക്കമാർന്ന നേട്ടവും തങ്ങൾ സ്വന്തമാക്കിയെന്ന് സൈലം ഐ.എ.എസ് പറഞ്ഞു.

കാഴ്ചയുടെ പരിമിതികളെ നിശ്ചയദാർഢ്യം കൊണ്ടാണ് കോഴിക്കോട് വടകര സ്വദേശി പി. ജസീല ജന്നത്ത് തോൽപ്പിച്ചത്. ജസീല മൂന്നു തവണയാണ് സിവിൽ സർവീസ് പരീക്ഷ എഴുതിയത്.

ഓരോ തവണയും നേരിട്ട തിരിച്ചടികളിൽ തളരാതെ, തന്റെ കുറവുകളെ കരുത്താക്കി ജസീല മാറ്റി. സോഷ്യോളജി ആയിരുന്നു ഐച്ഛിക വിഷയം.

സ്ത്രീ കേന്ദ്രീകൃത വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയ ജസീല തന്നെപ്പോലെ പരിമിതികൾ നേരിടുന്നവർക്ക് വേണ്ടി പ്രവർത്തിക്കുക, ക്രിയാത്മകമായി ഇടപെടുക എന്ന വലിയ ലക്ഷ്യവുമായാണ് സിവിൽ സർവീസ് എന്ന സ്വപ്നത്തിലേക്ക് നടന്നുകയറുന്നത്.

തന്റെ വിജയത്തിന്റെ വലിയൊരു പങ്ക് സൈലം ഐ.എ.എസിലെ ഒരു വർഷത്തെ പ്രിലിംസ്‌, മെയിൻസ്, ഇന്റർവ്യൂ ഗൈഡൻസ്‌ പഠനത്തിനാണെന്ന് ജസീല പറയുന്നു.

സൈലം ഐ.എ.എസിന്റെ 2025 മാർച്ചിൽ ആരംഭിച്ച സിവിൽ സർവീസ് ബാച്ചിലായിരുന്നു ജസീല ചേർന്നത്.

“സിലബസ് പഠിച്ചെടുക്കുന്നതിനായി ഓഡിയോ അധിഷ്ഠിത പഠന രീതികൾ, വോയിസ്-ടു-ടെക്സ്റ്റ് ടൂളുകൾ, സഹപാഠികളുമായി ചേർന്നുള്ള ചർച്ചകൾ എന്നിവ പ്രയോജനപ്പെടുത്തി.” ജസീല വ്യക്തമാക്കി.

വില്ല്യാപ്പള്ളി സ്കൂളിൽ നിന്നും മികച്ച വിജയത്തോടെ ജസീല പത്താം ക്ലാസും ഹയർ സെക്കണ്ടറിയും പൂർത്തിയാക്കി. തുടർന്ന് ദേവഗിരി സെന്റ് ജോസഫ്സ് കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും മുംബൈയിലെ പ്രശസ്തമായ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ (TISS) നിന്ന് സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും നേടി.

കലാരംഗത്തും ജസീല തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സംസ്ഥാന സ്കൂൾ യുവജനോത്സവങ്ങളിൽ മിമിക്രി, വഞ്ചിപ്പാട്ട്, നാടൻപാട്ട്, മലയാളം പദ്യപാരായണം എന്നിവയിൽ എ ഗ്രേഡ് നേടിയ ജസീല, പൊതുവേദികളിലെ മികച്ച പ്രാസംഗിക കൂടിയാണ്.

കാഴ്ചയിലല്ല, കാഴ്ചപ്പാടിലാണ് കാര്യം എന്ന് തെളിയിക്കുന്ന ഈ വിജയം കേരളത്തിലെ ഒട്ടേറെ ഭിന്നശേഷിക്കാർക്ക് വലിയ പ്രചോദനമാകുമെന്നാണ് ജസീല കരുതുന്നത്.

ജസീല മൻസിലിലെ പരേതനായ കുഞ്ഞബ്ദുള്ളയുടെയും സൈനബയുടെയും മകളാണ് ജസീല.