പ്രസ്തുത വീഡിയോയോ അതിന്റെ ക്യാപ്ഷനോ കാരണം ആർക്കെങ്കിലും മാനസിക പ്രയാസം ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ ഞങ്ങൾ നിർവ്യാജം ഖേദം രേഖപ്പെടുത്തുന്നു. - സൈലം

"സൈലം PSC" പ്ലാറ്റ്ഫോമിൽ പ്രസിദ്ധീകരിച്ച വീഡിയോയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്ന ചർച്ചകളുമായി അനുബന്ധിച്ച് മാനേജ്മെന്റിന്റെ പ്രതികരണ കുറിപ്പ്:

Add Asianetnews as a Preferred SourcegooglePreferred

ശ്രീ. മൻസൂർ അലി കാപ്പുങ്ങൽ അവതരിപ്പിച്ച് സൈലം പിഎസ്‌സിയുടെ യൂട്യൂബ് അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച വീഡിയോയുടെ ക്യാപ്ഷൻ ചില വ്യാപകമായ തെറ്റിദ്ധാരണകൾക്കും വ്യത്യസ്തമായ വ്യാഖ്യാനങ്ങൾക്കും ഇടയാക്കിയതായി ഞങ്ങൾ മനസ്സിലാക്കുന്നു. കേരളത്തിൽ ഭരണത്തിലിരിക്കുന്ന ഏതൊരു സർക്കാരിന് കീഴിലും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടണമെന്നും അവർക്ക് ഏറ്റവും മികച്ച പിന്തുണയും പരിഗണനയും ലഭിക്കണമെന്നും മാത്രമാണ് ആ വീഡിയോയുടെ ഏക ഉദ്ദേശ്യം.

അതിന് പുറമേ മറ്റേതെങ്കിലും താൽപര്യത്തോടെയോ ലക്ഷ്യത്തോടെയോ പ്രസിദ്ധീകരിച്ച വീഡിയോ അല്ല അതെന്ന് വ്യക്തമാക്കുന്നു.

വിദ്യാർത്ഥികളുടെയും ഉദ്യോഗാർത്ഥികളുടേയും ഉന്നമനത്തിനായാണ് സൈലം ഏല്ലായിപ്പോഴും പ്രവർത്തിച്ചിട്ടുള്ളത്. അതിന് ഉതകുന്ന തരത്തിലാണ് ഞങ്ങളുടെ എല്ലാ വീഡിയോ ഉള്ളടക്കങ്ങളും രൂപകൽപ്പന ചെയ്യുന്നത്. എന്നിരുന്നാലും, പ്രസ്തുത വീഡിയോയോ അതിന്റെ ക്യാപ്ഷനോ കാരണം ആർക്കെങ്കിലും മാനസിക പ്രയാസം ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ ഞങ്ങൾ നിർവ്യാജം ഖേദം രേഖപ്പെടുത്തുന്നു.

എല്ലാവരുടെയും അഭിപ്രായങ്ങളെയും വികാരങ്ങളെയും ബഹുമാനിച്ചുകൊണ്ട് കൂടുതൽ ഉത്തരവാദിത്വത്തോടെയും ശ്രദ്ധയോടെയും മുന്നോട്ട് പോകുമെന്ന് ഉറപ്പുനൽകുന്നുന്നതായും സൈലത്തിന്റെ സ്ഥാപകരിൽ ഒരാളും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ വിനേഷ് കുമാർ അറിയിച്ചു.