ഇതിനോടകം ആയിരക്കണക്കിന് മലയാളികൾക്കാണ് പുതിയ തൊഴിൽ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ആംസ്റ്റർ കൈത്താങ്ങായത്.
വിദേശത്ത് തൊഴിൽ അന്വേഷിക്കുന്ന മലയാളികൾക്ക് മികച്ച സേവനം നൽകിയ പത്ത് വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് ആംസ്റ്റർ ഇമിഗ്രേഷൻ.
സ്ഥാപനത്തിന്റെ വളർച്ചയിലെ ഈ അഭിമാനകരമായ നാഴികക്കല്ലിന് പിന്നിൽ സ്ഥാപകയും ഡയറക്ടറുമായ പാർവതി മായ ഷാജിയുടെ ദീർഘവീക്ഷണവും കഠിനാധ്വാനവുമാണ്.
ഇതിനോടകം ആയിരക്കണക്കിന് മലയാളികൾക്കാണ് പുതിയ തൊഴിൽ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ആംസ്റ്റർ കൈത്താങ്ങായത്.
ആംസ്റ്റർ ഇമിഗ്രേഷൻ പ്രധാനമായും വിദേശരാജ്യങ്ങളിലേക്കുള്ള തൊഴിൽ സാധ്യതകൾ, സ്ഥിരതാമസത്തിനുള്ള സേവനങ്ങൾ, അതോടൊപ്പം ഉപരിപഠനത്തിനായുള്ള അവസരങ്ങൾ എന്നിവയ്ക്കുള്ള സഹായങ്ങളാണ് നൽകുന്നത്.
വിവിധ രാജ്യങ്ങളിലെ നിയമങ്ങളും തൊഴിൽ സാഹചര്യങ്ങളും കൃത്യമായി മനസ്സിലാക്കി, സുതാര്യമായ രീതിയിലാണ് ആംസ്റ്റർ ഉപഭോക്താക്കളെ സഹായിക്കുന്നത്. വിസ പ്രോസസിങ്, തൊഴിൽ അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ എന്നിവയിൽ പ്രൊഫഷണൽ സേവനം നൽകുന്നു.
കാനഡ, ഓസ്ട്രേലിയ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിസ അപേക്ഷകൾ, പ്രൊഫൈൽ ഇവാലുവേഷൻ, കൂടാതെ വിദേശ സർവകലാശാലകളിലേക്കുള്ള അഡ്മിഷൻ നടപടികൾ എന്നിവയും ഇതിൽപ്പെടുന്നു. അതിനൊപ്പം തന്നെ ഐഇഎൽടിഎസ് പരിശീലനവും തൊഴിൽ പ്ലേസ്മെന്റിനുള്ള സഹായവും ലഭ്യമാണ്.
ആംസ്റ്റർ എച്ച്ആറിന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ഔദ്യോഗികമായി അംഗീകാരം ലഭിച്ചിട്ടുണ്ട്. കേരളത്തിൽ ആംസ്റ്റർ ഇമിഗ്രേഷന് കൊച്ചി, കട്ടപ്പന, തൃശ്ശൂർ, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ ഓഫീസുകളുണ്ട്. കോട്ടയത്താണ് രജിസ്റ്റേർഡ് ഓഫീസ് പ്രവർത്തിക്കുന്നത്.
കേരളത്തിന് ബാംഗ്ലൂർ, ഒമാൻ, ദുബായ്, അബുദാബി, ബഹറിൻ, നേപ്പാൾ എന്നിവിടങ്ങളിലും ബ്രാഞ്ചുകളുണ്ട്. വെബ്സൈറ്റ് - www.amsteroverseas.com