ഭാവി എ.ഐ വികാസത്തിൽ അടിസ്ഥാന സൗകര്യങ്ങൾ നേരിടാൻ പോകുന്ന വെല്ലുവിളികൾ ചർച്ചയായി.
എഴുതിയത് ശ്രുതി മിത്തൽ
കാർണെഗി ഇന്ത്യ, ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയവുമായി ചേർന്നു സംഘടിപ്പിച്ച ഗ്ലോബൽ ടെക്നോളജി സമ്മിറ്റി ഇന്നോവേഷൻ ഡയലോഗ്, ഇന്ത്യ എ.ഐ ഇംപാക്റ്റ് സമ്മിറ്റ് 2026-ന് മുന്നോടിയായി സംഘടിപ്പിച്ച പരിപാടി എന്നിവ ഭാവിയിലെ എ.ഐ വികാസത്തെക്കുറിച്ചുള്ള നിരവധി സംഭാഷണങ്ങൾക്ക് വേദിയായി. ഈ ചർച്ചകളിൽ ശ്രദ്ധേയമായ ഒന്ന് “ദി സ്പൈൻ ദാറ്റ് പവേഴ്സ് യൂസ് കേസസ് – കംപ്യൂട്ട് ആൻഡ് ഇറ്റ്സ് ഡിസ്കണ്ടൻസ്” (The Spine that Powers Use-Cases: Compute and its Discontents) ആയിരുന്നു. ഇത് ഭാവി എ.ഐ വികാസത്തിൽ അടിസ്ഥാന സൗകര്യങ്ങൾ നേരിടാൻ പോകുന്ന വെല്ലുവിളികളാണ് ചർച്ച ചെയ്തത്. പുനരുപയോഗിക്കാവുന്ന ഊർജ്ജം ഉപയോഗിച്ചു പ്രവർത്തിക്കുന്ന ആഫ്രിക്കയിലെ ഡാറ്റ സെന്ററുകളും ഇതിൽ ചർച്ചയായി. കൂടാതെ ഡിജിറ്റൽ പരിവർത്തനത്തിന് എങ്ങനെ സർക്കാരുകൾ തയാറാകണം എന്നതിലെ മാർഗരേഖയും എ.ഐ, ഡിജിറ്റൽ പബ്ലിക് ഗുഡ്സ് എന്നിവയുടെ വികാസവും വിഷയമായി.
പരമാധികാരവും ആശ്രയത്വത്തിലെ ബുദ്ധിമുട്ടുകളും
കംപ്യൂട്ട് ഇപ്പോൾ ഒരു ദേശീയ പ്രാധാന്യമുള്ള വിഷയമാണ്. പ്രാദേശികമായ വളർച്ചയില്ലാതെ രാജ്യങ്ങൾ എപ്പോഴും പുറത്തുള്ള ആളുകളെ ആശ്രയിക്കണം. ഇത് ഔട്ടേജുകൾക്കും നിയന്ത്രണങ്ങൾക്കും കാരണമാകും. ഉദാഹരണത്തിന് ആഫ്രിക്കയിൽ പരീക്ഷാ സമയത്ത് പല പ്ലാറ്റ്ഫോമുകളും തടസ്സപ്പെട്ടു. സ്റ്റാർട്ടപ്പുകൾക്ക് എപ്പോഴും വലിയ കമ്പനികളുടെ നിയമങ്ങളെ ആശ്രയിച്ചു പ്രവർത്തിക്കേണ്ടതായും വരുന്നു.
സർക്കാരുകളെ സംബന്ധിച്ച് ക്ലൗഡ് ഉപയോഗിക്കണോ, സ്വന്തം അടിസ്ഥാന സൗകര്യങ്ങൾ എത്രമാത്രം ബാലൻസ് ചെയ്യണം എന്നിവ പ്രധാനമാണ്. പ്രതിരോധം, ഇന്റലിജൻസ്, ആരോഗ്യം തുടങ്ങിയ പ്രധാനപ്പെട്ട വിവരങ്ങൾ പുറത്തു കൈമാറുന്നത് അപകടവുമാണ്. അതേ സമയം ഇവ പലപ്പോഴും കൈമാറാതിരിക്കുന്നതും ബുദ്ധിമുട്ടാണ്. ഇത് പരിഹരിക്കാൻ പല ലെയറുകളായുള്ള ഒരു പദ്ധതിയാണ് ആവശ്യം. ഇതിൽ പരമാധികാരം, എഡ്ജ് സൊല്യൂഷൻ, ക്ലൗഡുകളെ ആവശ്യങ്ങൾക്ക് മാത്രം ആശ്രയിക്കൽ എന്നിവയാണ് പ്രധാനം.
സ്മാർട്ട് എൻജിനീയറിങ് പ്രധാനം
കൂടുതൽ ബുദ്ധിപരമായ വിഭവങ്ങളുടെ ഉപയോഗമാണ് നല്ലത്. വിഭവങ്ങൾ ഒരുപാട് ഉപയോഗിക്കാൻ എ.ഐ മോഡലുകൾ ശ്രമിക്കും. എന്നാൽ എല്ലാ പ്രശ്നങ്ങൾക്കും ഒരേതരം സൊല്യൂഷൻ അല്ല ആവശ്യം. ഉദാഹരണത്തിന് ആരോഗ്യം എടുക്കാം. ഇവിടെ പൊതുവായ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ചെലവു കുറഞ്ഞ എന്നാൽ വലിയതോതിൽ ആളുകളിലേക്ക് എത്താവുന്ന മോഡലുകൾ ഉപയോഗിക്കാം.
ഡിസൈനും പ്രധാനമാണ്. ചെറിയ വികാസങ്ങൾക്കുവേണ്ടി വലിയ ബജറ്റ് ഉപയോഗിക്കേണ്ടതില്ല. മതിയായ അളവിലുള്ള കംപ്യൂട്ട് ഉപയോഗിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള സാഹചര്യമാണ് നല്ലത്. കംപ്യൂട്ട് തന്നെയാകണം എന്നില്ല ഒരു കാര്യത്തിന്റെ ആദ്യാവസാന സൊല്യൂഷൻ.
സാംസ്കാരികമായ വൈവിധ്യം
എല്ലാ മോഡലുകളും ഒരുപോലെയാകണം എന്നില്ല. അവ നിർമ്മിക്കപ്പെടുന്ന സമൂഹത്തിന്റെ സ്വാഭാവങ്ങൾ അവയ്ക്കും ഉണ്ടാകാം. ഉദാഹരണത്തിന് മുതിർന്നവരെ ബഹുമാനിക്കുക എന്നത് ആഫ്രിക്കയിൽ വളരെ സ്വാഭാവികമായ ഒന്നാണ്. ഇത് മറ്റൊരു മേഖലയിൽ അതുപോലെ ട്രെയിൻ ചെയ്യപ്പെടാൻ ഇടയില്ല. പുറമെ നിന്നുള്ള മോഡലുകൾ അതുകൊണ്ട് തന്നെ പാടെ ഇത്തരം സാംസ്കാരിക വൈവിധ്യങ്ങളെ അവഗണിച്ചേക്കാം.
ഇത് ഉയർത്തുന്ന ഒരു ചോദ്യമുണ്ട് – ആരുടെ മൂല്യങ്ങളാകും നാളെയുടെ ഡിജിറ്റൽ ഭാവിയെ രൂപപ്പെടുത്തുക? കുറച്ചു പ്രദേശങ്ങളിൽ മാത്രം കംപ്യൂട്ട് ഒതുങ്ങിയാൽ, സ്വാഭാവികമായും ആ പ്രദേശത്തിന്റെ സ്വാഭാവം മാത്രമേ അത് പ്രതിഫലിപ്പിക്കൂ. സാങ്കേതികമായ അധീശത്വം മാത്രമല്ല പ്രാദേശികമായ ഭാഷ, ആചാരം, സാഹചര്യം എന്നിവയും മോഡലുകളെ പഠിപ്പിക്കണം.
പ്രായോഗികമായ അജണ്ട
ജി.ടി.എസ് ഇന്നോവേഷൻ ഡയലോഗ് ചർച്ച നമുക്ക് മുന്നിലുള്ള വെല്ലുവിളികളെക്കുറിച്ച് ഒരു ധാരണ നൽകി. പരമാധികാരം, ഡിസൈൻ, സാംസ്കാരികമായ വൈവിധ്യങ്ങൾ എന്നിവ പ്രധാനമാണ്. ഇവ പ്രായോഗിക പ്രശ്നങ്ങളുമാണ്. യഥാർത്ഥ ആവശ്യങ്ങളിലേക്ക് വരുമ്പോൾ മോഡലുകൾ ചിലപ്പോൾ നിരാശപ്പെടുത്തിയേക്കാം. നയങ്ങൾ രൂപപ്പെടുത്തുന്നവർക്ക് ലെയറുകളായുള്ള ഒരു നിർമ്മിതിയാണ് ഈ കാര്യത്തിൽ ഉപയോഗിക്കാൻ നല്ലത്. നിർമ്മാതാക്കൾക്ക് ആകട്ടെ ഈ പരിമിതികൾ മനസ്സിൽ കണ്ട് കുറഞ്ഞ ചെലവിൽ മോഡലുകൾ നിർമ്മിക്കാനും കഴിയണം. ഉപയോഗിക്കുന്നവർക്കാകട്ടെ, കംപ്യൂട്ട് എന്നത് പവർ എന്നതിനെ മാത്രം ആശ്രയിച്ചില്ല മറിച്ച് നമ്മൾ നിർമ്മിക്കുന്ന സംവിധാനങ്ങളുടെ മൂല്യങ്ങളെക്കൂടെ ആശ്രയിച്ചിരിക്കും എന്നും തിരിച്ചറിയാനാകണം.
ശ്രുതി മിത്തൽ കാർണെഗി ഇന്ത്യയിൽ റിസർച്ച് അനലിസ്റ്റാണ്. എ.ഐ, സെമികണ്ടക്ടർ, കംപ്യൂട്ട്, ഡാറ്റ ഗവേണൻസ് എന്നിവയിലാണ് അവരുടെ താൽപര്യം. സാങ്കേതികവിദ്യകൾ ആഗോള സൗത്തിൽ സൃഷ്ടിക്കാൻ ഇടയുള്ള സാങ്കേതികമാറ്റങ്ങലും സാമൂഹിക-സാമ്പത്തിക മൂല്യങ്ങളും അവർ പഠിക്കുന്നുണ്ട്.
