പ്രവാസി വിദ്യാർത്ഥികൾക്കായി ഇന്ത്യയിലെ മുൻനിര സർവകലാശാലകളെയും കോളേജുകളെയും പരിചയപ്പെടുത്തുന്ന 'ഏഷ്യാനെറ്റ് ന്യൂസ് ഡിസ്കവർ ഗ്ലോബൽ എജ്യുക്കേഷൻ' (Discover Global Education) എക്സ്പോ 2027 ജനുവരി 16, 17 തീയതികളിൽ ദുബായിൽ നടക്കും.
ഉന്നതവിദ്യാഭ്യാസ രംഗത്തെ നൂതന സാധ്യതകൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മുന്നിൽ തുറന്നിടുന്ന രണ്ട് പ്രധാന വിദ്യാഭ്യാസ മേളകളുമായി ഏഷ്യാനെറ്റ് ന്യൂസ് എത്തുന്നു.
പ്രവാസി വിദ്യാർത്ഥികൾക്കായി ഇന്ത്യയിലെ മുൻനിര സർവകലാശാലകളെയും കോളേജുകളെയും പരിചയപ്പെടുത്തുന്ന 'ഏഷ്യാനെറ്റ് ന്യൂസ് ഡിസ്കവർ ഗ്ലോബൽ എജ്യുക്കേഷൻ' (Discover Global Education) എക്സ്പോ 2027 ജനുവരി 16, 17 തീയതികളിൽ ദുബായിൽ നടക്കും.
ഇതിന് പിന്നാലെ, ആഭ്യന്തര വിദ്യാഭ്യാസ രംഗത്തെ മികച്ച അവസരങ്ങൾ പരിചയപ്പെടുത്തുന്ന 'ഏഷ്യാനെറ്റ് ന്യൂസ് എജ്യുഫെസ്റ്റ്' (Edufest) 2027 ഏപ്രിലിൽ കേരളത്തിലെ വിവിധ ജില്ലകളിലും അരങ്ങേറും.
ഇന്ത്യയിലെ പ്രമുഖ സർവകലാശാലകളുടെ പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനും, ഭാവിയിലേക്ക് അനുയോജ്യമായ നൂതന കോഴ്സുകളെക്കുറിച്ച് (Future-oriented courses) അറിയാനും ദുബായ് എക്സ്പോ അവസരമൊരുക്കും. നാട്ടിലെ മികച്ച കോളേജുകൾ, സ്കോളർഷിപ്പുകൾ, പ്രവേശന നടപടികൾ എന്നിവ സംബന്ധിച്ച സമഗ്രമായ വിവരങ്ങളുമായി എത്തുന്ന 'എജ്യുഫെസ്റ്റിന്റെ' മുൻ പതിപ്പുകൾക്ക് വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മികച്ച കരിയർ തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകുന്നതാകും ഏഷ്യാനെറ്റ് ന്യൂസിന്റെ ഈ രണ്ട് വിദ്യാഭ്യാസ സംഗമങ്ങളും.














