ഔദ്യോഗിക ഇ-കൊമേഴ്‌സ് വെബ്സൈറ്റായ Tuline.in ലോഞ്ച് ചെയ്യുന്നു.
പ്രീമിയം സാരി, ഡിസൈനർ മെറ്റീരിയൽ ബ്രാൻഡായ 'ടുലൈൻ' (Tuline) തങ്ങളുടെ ഔദ്യോഗിക ഇ-കൊമേഴ്‌സ് വെബ്സൈറ്റായ Tuline.in അവതരിപ്പിക്കുന്നു. ഇന്ത്യൻ പാരമ്പര്യവും തെരഞ്ഞെടുത്ത തനത് ഡിസൈനുകളും കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനായുള്ള ടുലൈന്റെ പുതിയ ഡിജിറ്റൽ ചുവടുവെപ്പാണിത്.
കേരളത്തിലെ പ്രമുഖ ഓൺലൈൻ സാരി സ്റ്റോറായി വളരുക എന്ന ലക്ഷ്യത്തോടെയാണ് Tuline.in രൂപകൽപ്പന ചെയ്തിരിക്കുന്നത്. സാരികളും ഡിസൈനർ മെറ്റീരിയലുകളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉപഭോക്താക്കൾക്ക് ഇനി ടുലൈന്റെ ആകർഷകമായ ശേഖരങ്ങൾ സ്വന്തമാക്കാൻ സാധിക്കും.
ഇന്ത്യൻ പാരമ്പര്യവും സാംസ്കാരിക സൗന്ദര്യവും ആധാരമാക്കി ഒരുക്കിയ ഒക്കേഷണൽ വെയർ, ഫംഗ്ഷണൽ വെയർ, ഡെയിലി വെയർ, കാഷ്വൽ വെയർ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിലെ സാരികൾ ടുലൈനിൽ ലഭ്യമാകും. എല്ലാ ഡിസൈനുകളും പ്രത്യേകം തെരഞ്ഞെടുത്തതും മികച്ച ഗുണനിലവാരമുള്ള മെറ്റീരിയലുകളിൽ ഒരുക്കിയതുമാണ്. “എല്ലാവരിലേക്കും ഏറ്റവും നല്ല മെറ്റീരിയലുകൾ ശരിയായ വിലയിൽ എത്തിക്കുക” എന്നതാണ് ടുലൈന്റെ അടിസ്ഥാന ലക്ഷ്യം.
2017-ൽ ഇരിങ്ങാലക്കുടയിൽ ഒരു ഡിസൈനർ ബൂട്ടിക്കായാണ് ടുലൈൻ പ്രവർത്തനം ആരംഭിച്ചത്. മികച്ച ഡിസൈനുകളും ഉയർന്ന നിലവാരമുള്ള മെറ്റീരിയലുകളും ശരിയായ വിലയിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്രാൻഡ് മുന്നോട്ട് വന്നത്. പിന്നീട് തൃശ്ശൂരും ഇരിങ്ങാലക്കുടയിലും സ്റ്റോറുകൾ ആരംഭിച്ച ടുലൈൻ, അടുത്ത ഘട്ടമായി കൊച്ചിയിലും ദുബായിലും പുതിയ ഔട്ട്‌ലെറ്റുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത് ടുലൈന്റെ മാനേജിങ് ഡയറക്ടർ ഉമ അനിൽകുമാർ ആണ്. ഫാഷനോടുള്ള വ്യക്തിപരമായ താൽപര്യത്തിൽ നിന്നാണ് ടുലൈൻ രൂപം കൊണ്ടത്. ഒരു ബിസിനസ് സംരംഭം എന്നതിലുപരി സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും അവരെ സാമ്പത്തികമായി ശാക്തീകരിക്കുകയും ചെയ്യുക എന്ന വലിയ ലക്ഷ്യവും ഈ സംരംഭത്തിന് പിന്നിലുണ്ട്.
Tuline.in വെബ്സൈറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ഉമ അനിൽകുമാർ നിർവഹിക്കും. ടുലൈന്റെ ഡയറക്ടറായ അഡ്വ. കെ. ജി. അനിൽകുമാർ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. ലോഞ്ചിനോടനുബന്ധിച്ച് ഗ്രാൻഡ് ഫാഷൻ ഷോയും വിവിധ വിനോദ പരിപാടികളും അരങ്ങേറും. തെനിന്ത്യൻ ചലച്ചിത്ര താരങ്ങളായ ദീപ്തി സതി, മാളവിക മേനോൻ എന്നിവർ പങ്കെടുക്കും.
ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും ശക്തമായ സാന്നിധ്യമുള്ള ICL Group ന്റെ പൂർണ്ണ പിന്തുണയോടെയാണ് ടുലൈൻ ഡിജിറ്റൽ ലോകത്തേക്ക് ചുവടുവെക്കുന്നത്.
