ഇത്തവണത്തെ റാലിയുടെ ഔദ്യോഗിക Fuelling Partner പദവി വഹിച്ചത് Nayara Energy (നയാര എനർജി) ആണ്.
കശ്മീർ മുതൽ കന്യാകുമാരിവരെ ഇന്ത്യയുടെ റോഡുകൾ വൈവിധ്യമാർന്ന സംസ്കാരങ്ങളെയും നഗരങ്ങളെയും കാഴ്ച്ചകളെയും ബന്ധിപ്പിക്കുന്നു. ഇന്ത്യയെ അടുത്തറിയാൻ ഒരു യാത്ര തെരഞ്ഞെടുക്കുന്നവർക്ക് മോട്ടോർസൈക്കിളുകൾ ഒരു സാഹസികമായ തെരഞ്ഞെടുപ്പാണ്.
നമ്മുടെ ദേശീയപാതകൾ നീളംകൊണ്ടും വലിപ്പംകൊണ്ടും ബൃഹത്താണ്. അവ അവസാനിക്കാത്ത പാതയുടെ ആനന്ദവും സ്വാതന്ത്ര്യവും തരും. ഈ അനുഭവമാണ് India H.O.G.™ Rally 2025 പുനഃസൃഷ്ടിച്ചത്. റൈഡർമാരുടെ യാത്രയോടുള്ള അഭിനിവേശവും സാഹോദര്യവും ഇതിൽ പ്രതിഫലിച്ചു.
ഈ വർഷത്തെ India H.O.G.™ Rally 2025-ന് നേതൃത്വം നൽകിയത് നാഗ്പുരിലെ Epicenter H.O.G. Chapter, റായ്പുരിലെ Iron Ore H.O.G. Chapter എന്നിവർ സംയുക്തമായാണ്. ഇതിലൂടെ ഇന്ത്യ മുഴുവനുള്ള Harley-Davidson® റൈഡർമാരെ ഗോവയിലെ ഫാഴ്സി ബീച്ച് മോർജിമിൽ എത്തിച്ചു.
ഇത്തവണത്തെ റാലിയുടെ ഔദ്യോഗിക Fuelling Partner പദവി വഹിച്ചത് Nayara Energy (നയാര എനർജി) ആണ്. അന്താരാഷ്ട്ര നിലവാരത്തിലും തോതിലും പ്രവർത്തിക്കുന്ന ഇന്ത്യയിലെ മുൻനിര ഇന്റഗ്രേറ്റഡ് ഡൗൺസ്ട്രീം പെട്രോകെമിക്കൽ കമ്പനിയാണ് നയാര എനർജി. റിഫൈനിങ് മുതൽ റീട്ടെയിൽവരെ പ്രവർത്തനമേഖലയായ നയാര, ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിംഗിൾ-സൈറ്റ് റിഫൈനറിയും പ്രവർത്തിപ്പിക്കുന്നുണ്ട്. വാഡിനറിലെ ഈ റിഫൈനറിക്ക് 20 എം.എം.ടി.പി.എ ശേഷിയുണ്ട്. ഇത് ഉയർന്ന പെർഫോമൻസ് നൽകുന്ന ഇന്ധനം ഇന്ത്യ മുഴുവൻ ലഭ്യമാക്കാൻ നയാരയെ സഹായിക്കും.
ഗോവയിലെ റാലിയിൽ പങ്കെടുക്കാൻ ഇന്ത്യയുടെ പലഭാഗത്തുനിന്നും റൈഡമാർമാർ എത്തിച്ചേർന്നു. വഴിയിൽ ഇന്ധനം നിറയ്ക്കാൻ ഇവർ പ്രയോജനപ്പെടുത്തിയതാകട്ടെ, നയാര എനർജിയുടെ പെട്രോൾ പമ്പുകളും. ഇന്ത്യയൊട്ടാകെ 6,500 റീട്ടെയിൽ ഇന്ധന സ്റ്റേഷനുകൾ നയാര എനർജിക്കുണ്ട്. മൊത്തം ഇന്ത്യയുടെ റീട്ടെയിൽ ശൃംഖലയെടുത്താൽ അതിന്റെ 7 ശതമാനംവരും ഇത്. അതായത് ദേശീയപാതകളിൽ നയാര എനർജി സ്റ്റേഷൻ കണ്ടെത്തുക വളരെ എളുപ്പമാണ്.
ഔദ്യോഗിക Fuelling Partner എന്ന നിലയിൽ പ്രത്യേക എനർജി കിറ്റുകളും നയാര എനർജി ഗിവ്എവേയായി റൈഡമാർക്ക് നൽകി. ഇതിനായി പ്രത്യേകം ചെക്പോയിന്റുകൾ ഏർപ്പെടുത്തിയിരുന്നു. ഈ മേഖലകളിൽ നിന്നും വരുന്ന റൈഡർമാർക്ക് ഇത് നേരിട്ടു വാങ്ങാനായി. മറ്റു മേഖലകളിൽ നിന്നും വരുന്നവർക്ക് India H.O.G.™ Rally 2025 വേദിയിൽ എത്തി ഇത് കൈപ്പറ്റാനും കഴിഞ്ഞു. ഇതിന് വേണ്ടിവന്നത് റൈഡർമാരുടെ റൂട്ടിലുള്ള ഏതെങ്കിലും നയാര എനർജി ഇന്ധന സ്റ്റേഷനിൽ നിന്നുള്ള ഫോട്ടോ മാത്രമായിരുന്നു.
ദീർഘദൂര റൈഡർമാരെ സംബന്ധിച്ച് ഇന്ധം തെരഞ്ഞെടുക്കുമ്പോൾ വിശ്വാസ്യതയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഹൈ പെർഫോമൻസ് മോട്ടോർസൈക്കിളുകളിൽ ഇത് കൂടുതൽ പ്രധാനപ്പെട്ടതാണ്. റൈഡുകളിൽ സ്ഥിരതയുള്ള പ്രകടനത്തിനൊപ്പം എൻജിന് സംരക്ഷണവും ഹൈവേകളിൽ തുടർച്ചയായ യാത്രയും പ്രധാനപ്പെട്ടതാണ്. നയാര എനർജി ഇന്ധനം ഇതെല്ലാം ഉറപ്പുവരുത്തുന്നുണ്ട്.
റാലി അവസാനിക്കുമ്പോൾ, റൈഡർമാർ പുതിയ ഡെസ്റ്റിനേഷനുകൾ തേടി യാത്ര തുടരുകയാണ്. അവർക്ക് മുന്നോട്ടുപോകാനുള്ള ഊർജ്ജം നൽകുക എന്നതാണ് നയാര എനർജിയുടെ ഇന്ത്യ മുഴുവൻ വ്യാപിച്ചുകിടക്കുന്ന ഇന്ധന വിതരണ ശൃംഖലയുടെ വാഗ്ദാനം.