ഭാവി ഡോക്ടർമാരെയും എഞ്ചിനീയർമാരെയും വാർത്തെടുക്കാൻ വേണ്ടി ‘ഫ്യൂച്ചർ പവേർഡ് ബൈ ഗോകുലം’ എന്ന പേരിൽ നീറ്റ്, ജെ.ഇ.ഇ കോച്ചിംഗിനു വേണ്ടി ഒരു അക്കാദമി ആരംഭിക്കുകയാണ്.

ഇന്ത്യയിലെ പ്രമുഖ വ്യവസായിയും മെഡിക്കൽ കോളേജുകൾ, എഞ്ചിനീയറിംഗ് കോളേജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയുമായ ഗോകുലം ഗോപാലനും, എൻട്രൻസ് കോച്ചിംഗ് വിദഗ്ദരായ മുഹമ്മദ് ജാബിർ, ലിനീഷ് കോടിയാട്ട് , അഷിമ ജോഷി തുടങ്ങിയവരും ചേർന്ന് ഭാവി ഡോക്ടർമാരെയും എഞ്ചിനീയർമാരെയും വാർത്തെടുക്കാൻ വേണ്ടി ‘ഫ്യൂച്ചർ പവേർഡ് ബൈ ഗോകുലം’ എന്ന പേരിൽ നീറ്റ്, ജെ.ഇ.ഇ കോച്ചിംഗിനു വേണ്ടി ഒരു അക്കാദമി ആരംഭിക്കുകയാണ്.

കേരളത്തിലെ ഏറ്റവും മികച്ച എൻട്രൻസ് കോച്ചിംഗ് അധ്യാപകരിലൊരാളായ ഗീതപ്രസാദ് ആണ് ഫ്യൂച്ചറിന്റെ അക്കാദമിക് ഡയറക്ടർ. നീറ്റ്, ജെ.ഇ.ഇ, ഓൺലൈൻ കോച്ചിംഗ് വിഭാഗങ്ങൾക്കായി വിവിധ അക്കാദമിക് ഹെഡുമാരുൾപ്പെടെ വലിയ അധ്യാപകരുടെ ഒരു നിര തന്നെ ഫ്യൂച്ചറിൻ്റെ ഭാഗമായുണ്ട്. മുൻനിര കെമിസ്ട്രി അധ്യാപകനായ റിജു ശങ്കറാണ് ഫ്യൂച്ചർ നീറ്റിന്റെ അക്കാദമിക് ഹെഡ്. ഫിസിക്സ് കോച്ചിംഗ് രംഗത്തെ വിദഗ്ദനായ ഫമീൽ മുഹമ്മദാണ് ഓൺലൈൻ വിഭാഗങ്ങളുടെ അക്കാദമിക് ഹെഡ്.

ഡോക്ടറാവണം, എഞ്ചിനീയറാവണം എന്നൊക്കെ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു മാർക്ക് മാനദണ്ഡങ്ങളുമില്ലാതെ വന്നു പഠിക്കാൻ കഴിയുന്ന സ്ഥാപനമായിരിക്കും ഫ്യൂച്ചർ. ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ ഫീസിൽ ഏറ്റവും മികച്ച ടീച്ചേഴ്സിനെ കുട്ടികൾക്ക് ക്ലാസ്റൂമിലും ഓൺലൈനിലും ലഭ്യമാക്കുന്ന ഹൈബ്രിഡ് വിദ്യാഭ്യാസ പദ്ധതിയാണ് ഫ്യൂച്ചർ ലക്ഷ്യം വെക്കുന്നത്. ഇതിനു പുറമേ വലിയ സ്കോളർഷിപ്പുകളും നടപ്പിലാക്കുന്നുണ്ട്. ഒരു വിവേചനങ്ങളുമില്ലാതെ എല്ലാവർക്കും പരിഗണനയും ആത്മവിശ്വാസവും കൊടുക്കുന്ന കുട്ടികളുടെ സ്വന്തം പ്ലാറ്റ്ഫോം എന്നതാണ് ഫ്യൂച്ചറിന്റെ ലക്ഷ്യം.

കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം, കോയമ്പത്തൂർ എന്നിവിടങ്ങളിലായി അഞ്ച് ഹൈബ്രിഡ് ക്യാമ്പസുകൾ, കേരളത്തിലും തമിഴ്നാട്ടിലുമായി +1, +2 വിനൊപ്പം എൻട്രൻസ് കോച്ചിംഗും ലഭ്യമാകുന്ന സ്കൂളുകൾ, എട്ടാം ക്ലാസുമുതൽ +2 വരെയുള്ള കുട്ടികൾക്ക് ട്യൂഷൻ പ്രോഗ്രാം, ചെറിയ ക്ലാസുകാർക്ക് മുതൽ നീറ്റ് - ജെ.ഇ.ഇ റിപ്പീറ്റേഴ്സിനുൾപ്പെടെ ഓൺലൈൻ കോച്ചിംഗ് തുടങ്ങി വലിയ പദ്ധതികളുമായാണ് ഫ്യൂച്ചർ ലോഞ്ച് ചെയ്യപ്പെടുന്നത്.

വിവിധ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ഫ്യൂച്ചറിൽ ആരംഭിക്കുകയാണ്. ബന്ധപ്പെടേണ്ട നമ്പർ - 9995 200 700