കോമേഴ്‌സ് വിദ്യാഭ്യാസത്തിൻറെ രീതിയും മാനദണ്ഡങ്ങളും മാറ്റി മറിച്ച Elance, ഏറ്റവും ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ 49 ആഗോള റാങ്കുകളും 76 ദേശീയ റാങ്കുകളും നേടിയെടുക്കുകയുണ്ടായി.

ACCA, CMA USA തുടങ്ങിയ കോമേഴ്‌സ് പ്രൊഫഷണൽ കോഴ്സുകളുടെ പരിശീലനത്തിൽ സമാനതകളില്ലാത്ത വിജയമാണ് Elance കൈവരിച്ചുകൊണ്ടിരിക്കുന്നത്. 2018-ൽ വെറും 22 വിദ്യാർത്ഥികളുമായി തുടങ്ങിയ ഈ സ്ഥാപനം ഇന്നെത്തി നിൽക്കുന്നത് നിരവധി ദേശീയ അന്തർദേശീയ റാങ്കുകളിലാണ്. കോമേഴ്‌സ് വിദ്യാഭ്യാസത്തിൻറെ രീതിയും മാനദണ്ഡങ്ങളും മാറ്റി മറിച്ച Elance, ഏറ്റവും ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ 49 ആഗോള റാങ്കുകളും 76 ദേശീയ റാങ്കുകളും നേടിയെടുക്കുകയുണ്ടായി. ACCA-ക്ക് തുടർച്ചയായ 9 സെഷനുകളിലായി ആയിരത്തിലധികം കുട്ടികളെ പാസ്സാക്കാനായതും, ഒരു വിദ്യാർത്ഥിക്ക് ACCA FR പേപ്പറിൽ മുഴുവൻ മാർക്കും നേടാനായതും കേരളത്തിൽത്തന്നെ മറ്റൊരു സ്ഥാപനത്തിനും എത്തിപ്പിടിക്കാൻ കഴിയാത്ത നേട്ടങ്ങളാണ്. കൂടാതെ മുസ്കാൻ എന്ന വിദ്യാർത്ഥിനിക്ക് ACCA 2025 സെപ്തംബർ സെഷനിൽ എല്ലാ P ലെവൽ പേപ്പറുകളിലും കൂടി ഇന്ത്യയിൽ ഒന്നാം സ്ഥാനം നേടി Top ACCA affiliate എന്ന അപൂർവ നേട്ടം കൈവരിക്കാനായതും മുൻ മാതൃകകളില്ലാത്തതാണ്.

അതുപോലെത്തന്നെ150-ൽപ്പരം രാജ്യങ്ങളിൽ നടക്കുന്ന അന്തർദേശീയ പരീക്ഷയായ CMA USA-യിലും ഉയർന്ന മാർക്കുകൾ കരസ്ഥമാക്കാനും ഇവിടുത്തെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്. ചിട്ടയായ പരിശീലനത്തോടൊപ്പം ഏറ്റവും മികച്ച സാങ്കേതിക സൗകര്യങ്ങളും കൂടിചേരുമ്പോൾ മറ്റാർക്കും അവകാശപ്പെടാനില്ലാത്ത റിസൾട്ടുകൾ സ്വന്തമാക്കാൻ ഇതിനോടകം Elance-ലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. കൂടാതെ പഠിച്ചിറങ്ങിയവരിൽ 87% കുട്ടികളെയും Accounting ലോകത്തെ Big 4 കമ്പനികളിലടക്കം ഉയർന്ന ജോലികളിൽ എത്തിക്കാനും Elance-ലെ പകരം വെക്കാനില്ലാത്ത അക്കാഡമിക് structure-നും Placement Assistance-നും സാധിച്ചിട്ടുണ്ട്.

ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിന് ACCA-യുടെ മദർ ബോഡി നൽകുന്ന ഏറ്റവും ഉയർന്ന പ്ലാറ്റിനം ബഹുമതിയും, USA ആസ്ഥാനമായ IMA-യുടെ Gold അപ്പ്രൂവലും, HOCK ഇൻറെർനാഷണലിൻറെ അംഗീകൃത പങ്കാളിയെന്ന അംഗീകാരവും നേടിയ Elance വിദ്യാർത്ഥികൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകുന്നുവെന്ന് ഉറപ്പുവരുത്തുന്നു. കൂടാതെ പ്രഗത്ഭരായ അധ്യാപകരും, സംശയ നിവാരണത്തിനും വ്യക്തി വികാസത്തിനും മുൻ‌തൂക്കം നൽകാനായി mentors, coordinators, student psychology counsellors എന്നിവരടങ്ങിയ 4 -ലെവൽ സപ്പോർട്ട് സിസ്റ്റത്തിൻറെ സേവനവും ഓരോ കുട്ടിക്കും ഉറപ്പാക്കിവരുന്നു. അതോടൊപ്പം വിദ്യാർത്ഥികൾക്ക് നഷ്ടപ്പെടുന്ന ലൈവ് ക്ലാസുകൾ ഏത് സമയവും കേൾക്കുന്നതിനും നോട്ടുകൾ ലഭിക്കുന്നതിനും സംശയങ്ങൾ തീർക്കുന്നതിനുമായി Elance ലേർണിംഗ് ആപ്പും സഹായകരമാണ്. ഇതിനെല്ലാം പുറമെ പരീക്ഷാ സമയങ്ങളിൽ രാത്രി 12 മണി വരെ ക്യാമ്പസ് തുറന്നു പ്രവർത്തിക്കുകയും, കുട്ടികൾക്ക് ആത്മവിശ്വാസം പകർന്നു നൽകുകയും ചെയ്യുന്ന Mission Dreampossible എന്ന പ്രോഗ്രാമും ഇത്രയും റാങ്കുകളിലേക്ക് Elance-നെ എത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രത്യേക വിദ്യാഭ്യാസ പദ്ധതിയായ പ്രൈം+ തിരഞ്ഞെടുക്കുന്നതിലൂടെ 150+ മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഓഫ്‌ലൈൻ , ഓൺലൈൻ ക്ലാസ്സുകളും പത്തിലധികം ഇൻഡസ്ട്രി റെലെവൻറ് സെർട്ടിഫിക്കേറ്റുകൾ നേടാനും കുട്ടികൾക്ക് അവസരം ലഭിക്കുന്നു. Auditing competition, Case study competitions, Business pitching competitions , Excel Hackathon തുടങ്ങിയ പ്രായോഗിക പരിശീലന പരിപാടികളിലൂടെ കുട്ടികളെ എല്ലാ തരത്തിലും Industry Ready ആക്കാൻ Elance പ്രത്യേകം ശ്രദ്ധചെലുത്തുന്നു. കൂടാതെ കുട്ടികളിൽ നേതൃപാഠവം വളർത്തുന്നതിനു വേണ്ടിയുള്ള Student Leadership പ്രോഗ്രാമും അവരുടെ അഭിരുചിക്ക് അനുസരിച്ച് skills വളർത്തുന്നതിനായി 5 വ്യത്യസ്ത ക്ലബ്ബുകളും ഇലാൻസിലുണ്ട്.

ഏറ്റവും മികച്ച അക്കാഡമിക സേവനങ്ങൾ നൽകുന്നതിനൊപ്പം , നിരവധി പരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള സജീവമായൊരു കലാലയ ജീവിതവും Elance ഉറപ്പു നൽകുന്നു. അങ്ങനെ മറ്റ് കോച്ചിങ് ഇൻസ്‌റ്റിട്യൂടുകളിൽ നിന്നും വ്യത്യസ്തമായി പ്രായോഗിക പരിശീലനത്തിലും കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും ഊന്നൽ നൽകിക്കൊണ്ടുള്ള വിദ്യാഭ്യാസ രീതിയിലൂടെ ഇലാൻസിലെ കുട്ടികളുടെ ജൈത്രയാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു.

കോഴ്സുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കും അഡ്മിഷൻ എടുക്കുന്നതിനും - ഫോൺ: 9895047070 വെബ് സൈറ്റ്: www.elancelearning.com