വടക്കാഞ്ചേരി, കുന്നംകുളം റോഡ്, ഓട്ടുപാറയിൽ സ്ഥിതി ചെയ്യുന്ന എക്സ്പ്രസ്സ്മാർട്ടിന്റെ ഉദ്ഘാടനം കുന്നംകുളം എം എൽ എ എ സി മൊയ്തീനും വടക്കാഞ്ചേരി എം എൽ എ സേവ്യർ ചിറ്റിലപ്പള്ളിയും സംയുക്തമായി നിർവ്വഹിച്ചു.

കേരളത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ കല്യാൺ ഹൈപ്പർമാർക്കറ്റിന്റെ ഏറ്റവും പുതിയ ഷോറൂം കല്യാൺ എക്സ്പ്രസ്സ്മാർട്ട് തൃശ്ശൂർ വടക്കാഞ്ചേരിയിൽ പ്രവർത്തനം ആരംഭിച്ചു.

വടക്കാഞ്ചേരി, കുന്നംകുളം റോഡ്, ഓട്ടുപാറയിൽ സ്ഥിതി ചെയ്യുന്ന എക്സ്പ്രസ്സ്മാർട്ടിന്റെ ഉദ്ഘാടനം കുന്നംകുളം എം എൽ എ എ സി മൊയ്തീനും വടക്കാഞ്ചേരി എം എൽ എ സേവ്യർ ചിറ്റിലപ്പള്ളിയും സംയുക്തമായി നിർവ്വഹിച്ചു.

നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ, ഡിവിഷണൽ കൗൺസിലർ പി എൻ വൈശാഖ്, കല്യാൺ സിൽക്സ് & ഹൈപ്പർമാർക്കറ്റ് സി എം ഡി ടി എസ് പട്ടാഭിരാമൻ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ പ്രകാശ് പട്ടാഭിരാമൻ, മഹേഷ് പട്ടാഭിരാമൻ, വർധിനി പ്രകാശ്, മധുമതി മഹേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഉദ്ഘാടനത്തോടനുബന്ധിച്ച് വമ്പൻ ഓഫറുകളാണ് കല്യാൺ എക്സ്പ്രസ്സ്മാർട്ടിൽ ഒരുക്കിയിരിക്കുന്നത്. അതിവിശാലമായ പാർക്കിംഗ് സൗകര്യമാണ് എക്സ്പ്രസ്സ്മാർട്ടിന്റെ മറ്റൊരു പ്രത്യകത. മികച്ച ഗുണമേന്മയോടെയും, വിലക്കുറവോടെയും ഒരു വീട്ടിലേക്കാവിശ്യമുള്ളതെല്ലാം ഉപഭോക്താക്കളിലേക്ക് എത്തിക്കുകയും, വർഷത്തിൽ 365 ദിവസവും ഷോപ്പിംഗിനൊപ്പം സേവിംഗ്സും കല്യാൺ എക്സ്പ്രസ്സ്മാർട്ടിനെ മറ്റ് ഹൈപ്പർമാർക്കറ്റുകളിൽ നിന്നും വ്യത്യസ്തമാക്കുന്നു.

കിച്ചൻ വെയേർഴ്സ്, മിനി ഹോം അപ്ലൈൻസസ്‌, ഫൂട്ട് വെയേർഴ്സ്, ബെഡ്ഷീറ്റുകൾ തുടങ്ങി വീട്ടിലേക്കാവിശ്യമുള്ളതെല്ലാം കല്യാൺ എക്സ്പ്രസ്സ്മാർട്ടിൽ നിന്നും ഏറ്റവും മികച്ച ക്വാളിറ്റിയിൽ ഏറ്റവും വലിയ ഓഫറുകളോടെ ഇനി ദിനംപ്രതി വടക്കാഞ്ചേരിക്കാർക്കും ഷോപ്പ് ചെയ്യാമെന്ന വലിയ നേട്ടമാണ് ഇതോടെ യാഥാർഥ്യമാകുന്നത്.