കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്തുക്കളിലെ തീയതി മാറ്റി വില്‍പ്പന നടത്തിയിരുന്നതായും അധികൃതര്‍ കണ്ടെത്തി.

അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ ഒരു ഗോഡൗണില്‍ നിന്ന് 40 ടണ്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. അജ്മാന്‍ വ്യവസായ ഏരിയയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സംഭരണശാലയില്‍ നിന്നാണ് കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തത്.

അജ്മാന്‍ സാമ്പത്തിക വികസന വിഭാഗവും അജ്മാന്‍ മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്നാണ് ഗോഡൗണില്‍ പരിശോധന നടത്തിയത്. കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്തുക്കളിലെ തീയതി മാറ്റി വില്‍പ്പന നടത്തിയിരുന്നതായും അധികൃതര്‍ കണ്ടെത്തി. തുടര്‍ന്ന് ഗോഡൗണ്‍ അടച്ചുപൂട്ടുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona