കുവൈത്ത് സിറ്റി: കുവൈത്തിൽ  717 പേർക്ക് പുതിയതായി കൊവിഡ് 19 സ്ഥിരീകരിച്ചു. 923 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 31,848 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 20,205 ആയി. പുതിയ രോഗികളിൽ79 പേർ ഇന്ത്യക്കാരാണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 9,174 ആയി.

അതേസമയം 10 പേർ കൂടി കുവൈത്തിൽ കൊവിഡ് ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 264 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്.