Asianet News MalayalamAsianet News Malayalam

വെള്ളിയാഴ്ചയും പത്ത് മരണം; സൗദിയിലെ മരണസംഖ്യ ഉയരുന്നു

മക്കയിലും ജിദ്ദയിലും നാലുപേർ വീതവും റിയാദ്, മദീന എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചത്. 1322 പേർക്ക് അസുഖം ഭേദമായതോടെ രോഗമുക്തരുടെ  എണ്ണം 9120 ആയി. 1701 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു

10 died in saudi arabia due to covid 19
Author
Riyadh Saudi Arabia, First Published May 8, 2020, 7:09 PM IST

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് 19 വൈറസ് ബാധിച്ച് വെള്ളിയാഴ്ചയും 10 മരണം. ഒമ്പത് വിദേശികളും ഒരു സ്വദേശി പൗരനുമാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 229  ആയി. മക്കയിലും ജിദ്ദയിലും നാലുപേർ വീതവും റിയാദ്, മദീന എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചത്.

1322 പേർക്ക് അസുഖം ഭേദമായതോടെ രോഗമുക്തരുടെ  എണ്ണം 9120 ആയി. 1701 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 35432 ആയി. ചികിത്സയിൽ കഴിയുന്ന 26856 ആളുകളിൽ 141 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി  നടത്തുന്ന ഫീൽഡ് സർവേ 22-ാം ദിവസത്തിലേക്ക് കടന്നിട്ടുണ്ട്. 

പുതിയ രോഗികളുടെ കണക്ക്: ജിദ്ദ 373, മദീന 308, മക്ക 246, റിയാദ് 142, ദമ്മാം 130, ജുബൈൽ 122, ബേയ്ഷ് 75, ഹുഫൂഫ്  68, ത്വാഇഫ് 62, ഖോബാർ 41, ബീഷ 29, യാംബു 23, ഹദ്ദ 10, ദറഇയ 10, തബൂക്ക് 8, ഖുൻഫുദ 7, വാദി അൽഫറഅ 6, സുൽഫി 4, സഫ്വ 3, ബുറൈദ 3, അദം 3,  അൽഖർജ് 3, അൽജഫർ 2, അബ്ഖൈഖ് 2, മഹദ് അൽദഹബ് 2, സബ്യ 2, ഖമീസ് മുശൈത് 1, ഖത്വീഫ് 1, ദഹ്റാൻ 1, നാരിയ 1, അലൈസ് 1, തത്ലീത് 1, അല്ലൈത്ത് 1,  ബൽജുറഷി 1, മഖ്വ 1, ദേബ 1, ഉംലജ് 1, ഹഫർ അൽബാത്വിൻ 1, തുറൈബാൻ 1, അറാർ 1, വാദി ദവാസിർ 1, താദിഖ് 1, ദവാദ്മി 1.

Follow Us:
Download App:
  • android
  • ios