ദുബായില്‍ 10 പ്രവാസികള്‍ക്ക് ഏഴ് കോടി രൂപ സമ്മാനം

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 12, Sep 2018, 11:18 PM IST
10 expats win 7 crore rupees in Dubai
Highlights

ഇന്ത്യക്കാരനായ ഗുര്‍മീത് സിങാണ് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനര്‍ നറുക്കെടുപ്പിന്റെ ടിക്കറ്റ് വാങ്ങിയത്. നിരവധി വര്‍ഷങ്ങളായി ഭാഗ്യം പരീക്ഷിക്കാറുള്ള ഗുര്‍മീത് ഇത്തവണ തന്റെ ഒന്‍പത് സുഹൃത്തുക്കളെക്കൂടി കൂടെക്കൂട്ടി. 

ദുബായ്: മലയാളികളടക്കം ഒട്ടേറെപ്പേരെ കോടീശ്വരന്മാരാക്കിയ ദുബായ് ഡ്യൂട്ടി ഫ്രീ നെറുക്കെപ്പില്‍ ഇത്തവണ ഭാഗ്യം തെളിഞ്ഞത് 10 പ്രവാസികള്‍ക്ക്. ഇന്ത്യക്കാരുള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ ചേര്‍ന്ന് വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 3.6 മില്യന്‍ ദിര്‍ഹം (ഏകദേശം 7.04 കോടി ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. ചൊവ്വാഴ്ചയായിരുന്നു നറുക്കെടുപ്പ്.

ഇന്ത്യക്കാരനായ ഗുര്‍മീത് സിങാണ് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനര്‍ നറുക്കെടുപ്പിന്റെ ടിക്കറ്റ് വാങ്ങിയത്. നിരവധി വര്‍ഷങ്ങളായി ഭാഗ്യം പരീക്ഷിക്കാറുള്ള ഗുര്‍മീത് ഇത്തവണ തന്റെ ഒന്‍പത് സുഹൃത്തുക്കളെക്കൂടി കൂടെക്കൂട്ടി. എല്ലാവരും തുല്യമായി വീതിച്ചാണ് പണം നല്‍കിയത്. ഇന്ത്യക്കാര്‍ക്ക് പുറമെ ഫിലിപ്പൈന്‍, ബംഗ്ലാദേശ് പൗരന്മാരും ഇക്കൂട്ടത്തിലുണ്ട്. ഒടുവില്‍ നറുക്കെടുത്തപ്പോള്‍ ഇവരുടെ 1197 -ാം നമ്പര്‍ ടിക്കറ്റിനെ തന്നെ ഭാഗ്യം കടാക്ഷിച്ചു. 

ഒരു കാര്‍ ഷോറൂമില്‍ മാനേജരായി ജോലി ചെയ്യുന്ന ഗുര്‍മീത് സിങ് 16 വര്‍ഷമായി ദുബായിലാണ്. എന്നെങ്കിലും ദുബായ് ഡ്യൂട്ടി ഫ്രീയിലൂടെ ഭാഗ്യം തന്നെ തേടിയെത്തുമെന്ന് എപ്പോഴും പ്രതീക്ഷയുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

loader