സ്വദേശികളാണ് രണ്ട് വാഹനങ്ങളിലും ഉണ്ടായിരുന്നതെന്ന് അല്‍ബാഹ റെഡ് ക്രസന്റ് വക്താവ് ഇമാദ് സഹ്‍റാനി പറഞ്ഞു.

റിയാദ്: സൗദി അറേബ്യയിലെ അല്‍ബാഹയിലുണ്ടായ വാഹനാപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകുന്നേരം അല്‍ ബാഹയിലെ അല്‍ ഖുറ ഗവര്‍ണറേറ്റിലുള്ള മര്‍കസ് നഖ്‍ലിലാണ് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. സ്വദേശികളാണ് രണ്ട് വാഹനങ്ങളിലും ഉണ്ടായിരുന്നതെന്ന് അല്‍ബാഹ റെഡ് ക്രസന്റ് വക്താവ് ഇമാദ് സഹ്‍റാനി പറഞ്ഞു. ആറ് ആംബുലന്‍സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ അല്‍ ഖുറ ആശുപത്രിയിലേക്ക് മാറഖ്റിയത്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും റെഡ് ക്രസന്റ് വക്താവ് അറിയിച്ചു.