Asianet News MalayalamAsianet News Malayalam

ആദ്യ ദിനം 100 അഭിമുഖങ്ങള്‍; യുകെയില്‍ തൊഴിലവസരങ്ങളിലേക്ക് വാതില്‍ തുറന്ന് കരിയര്‍ ഫെയര്‍

നേരത്തേ അപേക്ഷ നല്‍കിയവരില്‍ നിന്നും യു.കെ യിലെ തൊഴില്‍ദാതാക്കള്‍ ഷോട്ട്ലിസ്റ്റ് ചെയ്തവരെയാണ് അഭിമുഖങ്ങള്‍ ക്ഷണിച്ചത്.

100 interviews completed on first day of norka uk career fair
Author
First Published Nov 8, 2023, 11:49 AM IST

തിരുവനന്തപുരം: നോര്‍ക്ക-യു.കെ കരിയര്‍ ഫെയര്‍  മൂന്നാം എഡിഷന് കൊച്ചിയില്‍ തുടക്കമായി. ആദ്യദിനം പൂര്‍ത്തിയായത് 21 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 100 പേരുടെ അഭിമുഖങ്ങള്‍. 
കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുളളവര്‍ക്ക് യുണൈറ്റഡ് കിംങ്ഡമിലെ (UK) ഇംഗ്ലണ്ടിലെയും, വെയില്‍സിലേയും വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലേയ്ക്ക് അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് യു.കെ കരിയര്‍ ഫെയറിന്റെ മൂന്നാമത് എഡിഷന് കൊച്ചിയില്‍ തുടക്കമായി.   ആദ്യ ദിനമായ തിങ്കളാഴ്ച (09-11-2023)  വിവിധ സ്പെഷ്യാലിറ്റികളിലായി 21 ഡോക്ടർമാരും 79 നഴ്സമാരും അഭിമുഖങ്ങളില്‍ പങ്കെടുത്തു. കൊച്ചി മരടിലെ ക്രൗണ്‍പ്ലാസാ ഹോട്ടലില്‍ രാവിലെ 8 ന് തുടങ്ങിയ വിവിധ അഭിമുഖങ്ങള്‍ വൈകിട്ട് നാലു മണിക്ക് പൂര്‍ത്തിയായി (ഒന്നാംദിനം). 

നേരത്തേ അപേക്ഷ നല്‍കിയവരില്‍ നിന്നും യു.കെ യിലെ തൊഴില്‍ദാതാക്കള്‍ ഷോട്ട്ലിസ്റ്റ് ചെയ്തവരെയാണ് അഭിമുഖങ്ങള്‍ ക്ഷണിച്ചത്. വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവര്‍ക്കാണ് മൂന്നാമത് എഡിഷനില്‍ അവസരമുളളത്. യു.കെ യില്‍ നിന്നുളള മൈക്ക് റീവ് (ഡെപ്യൂട്ടി സിഇഒ നാവിഗോ),  ജോളി കാരിംഗ്ടൺ (അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റ്, പ്രോജക്ട് ലീഡ്) അഞ്ജല ജോൺ, എന്‍.എച്ച്.എസ് പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തിലുളള 40 അംഗസംഘമാണ് റിക്രൂട്ട്മെന്റിന് നേതൃത്വം നല്‍കുന്നത്. സംഘം നാളെ എറണാകുളം മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കുന്നുണ്ട്.  നോർക്ക റൂട്സില്‍ നിന്നും റിക്രൂട്ട്മെന്റ് മാനേജർ ശ്യാം T K യുടെ നേതൃത്വത്തിലുളള സംഘവും നടപടിക്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നുണ്ട്. 

Read Also-  ഇ-ബിസിനസ് വിസിറ്റ് വിസ ഇനി മുഴുവൻ രാജ്യങ്ങൾക്കും; നടപടിക്രമങ്ങള്‍ ഏറ്റവും എളുപ്പം, ഓൺലൈനായി ലഭിക്കും

നവംബര്‍ 10 ന് അവസാനിക്കും. നോര്‍ക്ക-യു.കെ കരിയര്‍ ഫെയറിന്റെ  ആദ്യഘട്ടം 2022 നവംബര്‍ 21 മുതല്‍ 25 വരെയും  രണ്ടാംഘട്ടം 2023 മെയ് 04 മുതലേ 06  വരെയും എറണാകുളത്തായിരുന്നു. ഇരു കരിയര്‍ ഫെയറുകളിലുമായി തിരഞ്ഞെടുക്കപ്പെട്ട 109 പേര്‍ (വിവിധ വിഭാഗങ്ങളിലായി) ഇതിനോടകം യു.കെയിലെത്തി. ഇവരുടെ കൂട്ടായ്മ കഴിഞ്ഞ മാസം യോർക്ക്ഷെയറിൽ (യു.കെ)  സംഘടിപ്പിച്ചിരുന്നു. നോര്‍ക്ക യു.കെ റിക്രൂട്ട്മെന്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവൃത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറിൽ (ENGLISH, MALAYALAM) 18004253939 ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ്‌ കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകളിലും വിവരങ്ങള്‍ ലഭിക്കും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios