ആഘോഷങ്ങളും സംസ്‌കാര ചടങ്ങുകളും ഉള്‍പ്പെടെയുള്ള സാമൂഹിക ഒത്തുചേരലുകളില്‍ അനുവദനീയമായ ആളുകളില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിച്ച് നടത്തുന്നവര്‍ക്ക് 40,000 സൗദി റിയാല്‍ ആണ് പിഴ ലഭിക്കുക.

റിയാദ്: കൊവിഡ് പ്രതിരോധ നിയമങ്ങള്‍ ലംഘിച്ച് ഒത്തുചേര്‍ന്ന 100 സ്ത്രീകള്‍ സൗദി അറേബ്യയില്‍ അറസ്റ്റില്‍. സൗദി അറേബ്യയിലെ അതിര്‍ത്തി പ്രദേശമായ ജിസാനിലെ ബീഷ ഗവര്‍ണറേറ്റില്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ഒത്തുചേര്‍ന്നവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വക്താവ് മേജര്‍ നായിഫ് ഹക്കമി പറഞ്ഞു. 

നിയമം ലംഘിച്ച് ഒത്തുചേരല്‍ സംഘടിപ്പിച്ച ആള്‍ക്കെതിരെയും അതില്‍ പങ്കെടുത്തവര്‍ക്കെതിരെയും നടപടികള്‍ സ്വീകരിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരാഴ്ചക്കുള്ളില്‍ രണ്ടാം തവണയാണ് ഇത്തരത്തില്‍ ജിസാനില്‍ ആള്‍ക്കൂട്ടത്തെ തുടര്‍ന്ന് അറസ്റ്റ് ഉണ്ടാകുന്നത്. നിയമം ലംഘിച്ച് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തതിന് 121 സ്ത്രീകള്‍ അറസ്റ്റിലായിരുന്നു. ആഘോഷങ്ങളും സംസ്‌കാര ചടങ്ങുകളും ഉള്‍പ്പെടെയുള്ള സാമൂഹിക ഒത്തുചേരലുകളില്‍ അനുവദനീയമായ ആളുകളില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിച്ച് നടത്തുന്നവര്‍ക്ക് 40,000 സൗദി റിയാല്‍ ആണ് പിഴ ലഭിക്കുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona