Asianet News MalayalamAsianet News Malayalam

ഒമാനില്‍ 69 വിദേശികള്‍ക്ക് കൊവിഡ്; 102 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ഇതുവരെയും  ഒമാനിൽ കൊവിഡ് 19 വൈറസ് ബാധ മൂലം 8  പേരാണ് മരണപ്പെട്ടിട്ടുള്ളത്. രണ്ടു ഒമാൻ സ്വദേശികളും ഒരു മലയാളി  ഉൾപ്പെടെ ആറു  വിദേശികളുമാണ്  മരിച്ചത്.

102 new covid cases reported in oman
Author
Oman, First Published Apr 23, 2020, 3:48 PM IST

മസ്കറ്റ്: ഒമാനിൽ ഇന്ന് 102 പേർക്ക് കൂടി കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചു. ഇതിൽ  69 പേർ വിദേശികളും 33 പേർ ഒമാൻ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ്  ബാധിച്ചവരുടെ എണ്ണം 1716ലെത്തിയെന്നു  ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു.

307 പേർ സുഖം പ്രാപിച്ചെന്നും മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. ഇതുവരെ ഒമാനിൽ കൊവിഡ് 19 വൈറസ് ബാധ മൂലം 8 പേരാണ് മരണപ്പെട്ടിട്ടുള്ളത്. രണ്ടു ഒമാൻ സ്വദേശികളും ഒരു മലയാളി  ഉൾപ്പെടെ ആറു  വിദേശികളുമാണ്  മരിച്ചത്. 

Follow Us:
Download App:
  • android
  • ios