കഴിഞ്ഞ 24 മണിക്കൂറിനിടെ 105 രോഗികളെക്കൂടി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരടക്കം 786 രോഗികള്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 267 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

മസ്‍കത്ത്: ഒമാനില്‍ 1035 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി വ്യാഴാഴ്‍ച ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,76,688 ആയി. 14 പുതിയ കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 1812 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് ഒമാനില്‍ മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 105 രോഗികളെക്കൂടി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരടക്കം 786 രോഗികള്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 267 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്. ഒമാനില്‍ ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 1,56,845 പേര്‍ രോഗമുക്തരായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1200 പേരാണ് രോഗമുക്തരായത്.
 89 ശതമാനമാണ് രാജ്യത്തെ ഇപ്പോഴത്തെ കൊവിഡ് രോഗമുക്തി നിരക്ക്.