Asianet News MalayalamAsianet News Malayalam

മൂന്ന് പ്രവാസികള്‍ക്ക് അവരുടെ സ്വപ്‍നങ്ങളിലേക്കുള്ള വഴി എളുപ്പമാക്കി മഹ്‍സൂസിന്റെ 105-ാം നറുക്കെടുപ്പ്

വിജയികളായ ഒരു പാലസ്‍തീന്‍ സ്വദേശിയും രണ്ട് ഫിലിപ്പൈന്‍സ് സ്വദേശികളും വിദ്യാഭ്യാസത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വിശ്രമ ജീവിതത്തിനുമൊക്കെ വേണ്ടിയാണ് പണം ചെലവഴിക്കാന്‍ പോകുന്നത്.

105th Mahzooz draw bridges the gap between three raffle winners and their dreams
Author
First Published Dec 7, 2022, 5:28 PM IST

ദുബൈ: 2022 ഡിസംബര്‍ മൂന്നാം തീയ്യതി നടന്ന മഹ്‍സൂസിന്റെ 105-ാമത് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പിലെ റാഫിള്‍ ഡ്രോയില്‍ 100,000 ദിര്‍ഹം വീതം നേടിയ മൂന്ന് പ്രവാസികളുടെ ഭാഗ്യം തെളിഞ്ഞു. 105-ാമത് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പില്‍ ആകെ 1,548 വിജയികള്‍ 1,829,200 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് നേടിയത്. അഞ്ച് സംഖ്യകളില്‍ നാലും ശരിയാക്കിയ 33 പേര്‍ രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്തു. ഇതിന് പുറമെ പാലസ്‍തീന്‍ സ്വദേശിയായ ഹന്ന, ഫിലിപ്പൈനികളായ ദരിയോ, ലൂസില്‍ എന്നിവരാണ് റാഫിള്‍ ഡ്രോയില്‍ വിജയിച്ച് 100,000 ദിര്‍ഹം വീതം നേടിയത്.

കഴിഞ്ഞ 43 വര്‍ഷം യുഎഇയില്‍ ജോലി ചെയ്‍ത ശേഷം, വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്ന ഹന്നയ്ക്ക് സമീപ കാലത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്  ലെബനാനിലുള്ള തന്റെ സമ്പാദ്യം ഇതുവരെ വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. ഇതുകൊണ്ടുതന്നെ ഈ വിജയം അദ്ദേഹത്തിന് ഏറെ സന്തോഷം പകരുന്നതാണ്. യുഎഇയെ സ്വന്തം  നാടായി കാണുന്ന ഹന്ന, സമ്മാനമായി ലഭിക്കുന്ന പണം കൊണ്ട് വിശ്രമ ജീവിതം മനോഹരമാക്കാനാണ് ശ്രമിക്കുന്നത്. താന്‍ ഏറെ ഭാഗ്യവാനാണെന്നാണ് ഹന്നയുടെ അഭിപ്രായം. കഴിഞ്ഞ നാല് പതിറ്റാണ്ടു കാലമായി ഈ രാജ്യത്തിന്റെ അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങാന്‍ സാധിച്ചതിന് പുറമെ ഇത് രണ്ടാം തവണയാണ് നറുക്കെടുപ്പില്‍ വിജയിക്കുന്നതും. 

13 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന ഫിലിപ്പൈന്‍സ് സ്വദേശി ദരിയോയും ഏറെ സന്തോഷത്തിലാണ്. തനിക്ക് ലഭിച്ച അനുഗ്രഹമാണ് ഈ വിജയമെന്നും തന്റെ മൂന്ന് മക്കളുടെ പഠനം സുരക്ഷിതമാക്കാന്‍ ഇത് സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു. "നറുക്കെടുപ്പ് നടന്ന ആ രാത്രി തന്നെ ഞാന്‍ നാട്ടിലുള്ള ഭാര്യയെ വിളിച്ചു. ഫിലിപ്പൈന്‍സില്‍ അപ്പോള്‍ നേരം പുലരുന്നതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ആ സമയത്ത് വിളിച്ചപ്പോള്‍ എനിക്ക് എന്തോ സംഭവിച്ചുവെന്നാണ് അവള്‍ കരുതിയത്. എന്നാല്‍ വിളിച്ചതിന്റെ കാരണം പറഞ്ഞപ്പോള്‍  വികാരാധീനയായ അവള്‍ക്കും സ്വയം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ഉടന്‍ തന്നെ ഞങ്ങള്‍ രണ്ട് പേരും പറഞ്ഞത്, മക്കളുടെ വിദ്യാഭ്യാസത്തിന് പണം ഉപയോഗിക്കാമല്ലോ എന്നായിരുന്നു. - ദരിയോ പറഞ്ഞു.

48 വയസുകാരനായ അദ്ദേഹം യുഎഇയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റില്‍ സീനിയര്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയാണ്. ജയിക്കുമെന്ന പ്രതീക്ഷയോടെ എല്ലാ ആഴ്ചയും അദ്ദേഹം മഹ്‍സൂസില്‍ പങ്കെടുത്തിരുന്നു. ഇപ്പോള്‍ 100,000 ദിര്‍ഹത്തിന്റെ വിജയം എത്തിയപ്പോള്‍ മഹ്‍സൂസിലുള്ള അദ്ദേഹത്തിന്റെ വിശ്വാസം ഒന്നുകൂടി ശക്തമായി. പ്രതിവാര നറുക്കെടുപ്പുകളില്‍ തുടര്‍ന്ന് പങ്കെടുക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

ഫിലിപ്പൈന്‍സ് സ്വദേശിയായ മറ്റൊരു വിജയി ലൂസിലാവട്ടെ, ദുരിതം അനുഭവിക്കുന്ന ജനങ്ങളെ മഹ്‍സൂസിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതികളിലൂടെ  സഹായിക്കുന്നതിന്റെ ഭാഗമായാണ് മഹ്‍സൂസില്‍ പങ്കെടുക്കുന്നത്. "ഓരോരുത്തര്‍ക്കും ലഭിക്കുന്ന അനുഗ്രഹങ്ങള്‍ അവര്‍ മറ്റുവരുമായി പങ്കുവെയ്ക്കണമെന്നാണ് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നത്. ജയിക്കാനുള്ള സമയമാവുമ്പോള്‍ അവര്‍ വിജയിക്കുക തന്നെ ചെയ്യും". 

സഹാനുഭൂതി മുഖമുദ്രയാക്കിയ 48 വയസുകാരിയായ ഈ നഴ്സ്, സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന തന്റെ സുഹൃത്തിനെ സഹായിക്കാമെന്ന വാഗ്ദാനം ഇപ്പോള്‍ നിറവേറ്റാന്‍ പോവുകയാണ്. "സമ്മാനത്തുക കൊണ്ട് എപ്പോഴെങ്കിലും ദൈവം തന്നെ അനുഗ്രഹിക്കുമ്പോള്‍ അവളെ സഹായിക്കാമെന്നും അവളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തയാക്കാമെന്നും ഞാന്‍ വാക്കു നല്‍കിയിരുന്നു. തന്റെ മക്കളുടെയും അനന്തരവന്മാരുടെയും പഠന ചെലവിനുള്ള തുക മാറ്റിവെച്ച ശേഷം തനിക്കായി ഒരു ഡിസൈനര്‍ ബാഗ് വാങ്ങണമെന്നാണ് ലൂസിലിന്റെ ആഗ്രഹം. 

അടുത്ത ശനിയാഴ്ച നടക്കാനിരിക്കുന്ന സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പില്‍ വിജയികളെ കാത്തിരിക്കുന്നത് 10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനമാണ്. ഇതോടൊപ്പം ഫന്റാസ്റ്റിക് ഫ്രൈഡേ എപിക് ഡ്രേയിലും വിജയിക്ക് 10,000,000 ദിര്‍ഹം നേടാന്‍ അവസരമുണ്ട്.   www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്‌സൂസില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും  ഉപഭോക്താക്കള്‍ക്ക് ഒന്നിലേറെ നറുക്കെടുപ്പുകളില്‍ പങ്കെടുക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. രണ്ട് വ്യത്യസ്ത സെറ്റ് സംഖ്യകള്‍ തെരഞ്ഞെടുക്കുന്നതിലൂടെ ഫന്‍റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോ, സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോ എന്നിവയില്‍ പങ്കെടുക്കാം. ഒന്നാം സമ്മാനമായി 10,000,000 ദിര്‍ഹം, രണ്ടാം സമ്മാനമായി 1,000,000 ദിര്‍ഹം, മൂന്നാം സമ്മാനമായി 350 ദിര്‍ഹം എന്നിവ സമ്മാനമായി നല്‍കുന്ന സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോയില്‍ പങ്കെടുക്കാനുള്ള  അവസരം ലഭിക്കുന്നതിനായി 49 സംഖ്യകളില്‍ നിന്ന് അഞ്ചെണ്ണം തെരഞ്ഞെടുക്കുകയാണ് വേണ്ടത്.  ഇതേ ടിക്കറ്റുകള്‍ 100,000 ദിര്‍ഹം വീതം മൂന്ന് ഭാഗ്യശാലികള്‍ക്ക് സമ്മാനമായി നല്‍കുന്ന പ്രതിവാര റാഫിള്‍ ഡ്രോയിലേക്കും ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടുന്നു. എല്ലാ ആഴ്ചയിലും 10,000,000 ദിര്‍ഹം വീതം സമ്മാനമായി നല്‍കുന്ന പുതിയ ഫന്റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോയില്‍ പങ്കെടുക്കുന്നതിനായി 39 സംഖ്യകളില്‍ നിന്ന് ആറെണ്ണം തെരഞ്ഞെടുക്കുകയാണ് വേണ്ടത്. 

അറബിയില്‍ 'ഭാഗ്യം' എന്ന് അര്‍ത്ഥം വരുന്ന, ജിസിസിയിലെ ആദ്യ പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്‌സൂസ്, എല്ലാ ആഴ്ചയിലും മില്യന്‍ കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നല്‍കി ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നു. ആളുകളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധമായ മഹ്സൂസ്, ഒപ്പം സേവനമായി അത് സമൂഹത്തിന് തിരികെ നല്‍കുകയും ചെയ്യുന്നു. 

Follow Us:
Download App:
  • android
  • ios