Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയില്‍ ക്വാറന്റീന്‍ ലംഘിച്ച 11 കൊവിഡ് രോഗികള്‍ അറസ്റ്റില്‍

പിടിയിലായവര്‍ക്കെതിരെ പൊലീസ് നിയമനടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം  പ്രോസിക്യൂഷന് കൈമാറി. 

11 covid patients arrested for breaking covid safety rules in saudi arabia
Author
Riyadh Saudi Arabia, First Published May 9, 2021, 1:52 PM IST

റിയാദ്: സൗദി അറേബ്യയില്‍ ക്വാറന്റീന്‍ ലംഘിച്ച 11 കൊവിഡ് രോഗികള്‍ അറസ്റ്റില്‍. കൊവിഡ് സുരക്ഷാ നടപടികള്‍ നിരീക്ഷിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുമായി സഹകരിച്ചാണ് ഹായിലില്‍ നിന്ന് ഇവരെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്‍തത്. 

പിടിയിലായവര്‍ക്കെതിരെ പൊലീസ് നിയമനടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം  പ്രോസിക്യൂഷന് കൈമാറി. ക്വാറന്റീന്‍, ഐസൊലേഷന്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ ജയില്‍ ശിക്ഷയും രണ്ട് ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. 

Follow Us:
Download App:
  • android
  • ios