Asianet News MalayalamAsianet News Malayalam

സൗദിയില്‍ നിലവില്‍ 11,172 കൊവിഡ് രോഗികള്‍

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരില്‍ 1,429 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

11172 covid active cases in saudi arabia on July 15
Author
Riyadh Saudi Arabia, First Published Jul 15, 2021, 10:10 PM IST

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,172 ആയി ഉയര്‍ന്നു. ഇന്ന് പുതുതായി 1,165 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് ആക്ടീവ് കേസുകളുടെ എണ്ണം ഇത്രയും ഉയര്‍ന്നത്. രോഗമുക്തിയുടെ പ്രതിദിന കണക്കില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. 24 മണിക്കൂറിനിടെ 907 പേര്‍ മാത്രമാണ് സുഖം പ്രാപിച്ചത്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 15 മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ ആകെ എണ്ണം 506,125 ആയി. 486,918 പേര്‍ ഇതുവരെ രോഗമുക്തരായി. ആകെ മരണസംഖ്യ 8,035 ആയി ഉയര്‍ന്നു.

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരില്‍ 1,429 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 313, മക്ക 265, കിഴക്കന്‍ പ്രവിശ്യ 185, അസീര്‍ 122, മദീന 56, അല്‍ഖസീം 48, ഹായില്‍ 45, നജ്‌റാന്‍ 32, അല്‍ബാഹ 29, ജീസാന്‍ 24, തബൂക്ക് 23, വടക്കന്‍ അതിര്‍ത്തി മേഖല 18, അല്‍ജൗഫ് 5. കോവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് 21,147,966 ഡോസായി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios