Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയില്‍ പൊതുസ്ഥലങ്ങളിലെ​ പെരുമാറ്റ ദൂഷ്യത്തിന് 113 പേർ പിടിയിൽ

അറസ്​റ്റിലായതിൽ 112 പേർ പുരുഷന്മാരും ഒരാൾ സ്​ത്രീയുമാണ്​. പ്രായം കൂടിയവർക്കും വികലാംഗകർക്കും സംവരണം ചെയ്​ത സ്​ഥലങ്ങൾ ദുരുപയോഗിക്കുക, അനുമതിയി​ല്ലാതെ ആളുകളുടെയും സംഭവങ്ങളുടെയും ഫോട്ടോയെടുക്കുക തുടങ്ങിയതടക്കം നിരവധി ചട്ടലംഘനങ്ങൾക്കാണ്​ ഇവർ പിടിയിലായത്​.

113 people arrested for indecent behavior in public
Author
Saudi Arabia, First Published Jan 22, 2020, 1:20 PM IST

റിയാദ്​: സൗദി അറേബ്യയില്‍ പൊതുസ്ഥലങ്ങളിൽ പെരുമാറ്റ ദൂഷ്യത്തിന്​ ആളുകളെ അറസ്​റ്റ്​ ചെയ്​തു. പൊതുസ്ഥലങ്ങളിലെ പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ച കുറ്റത്തിന്​ രണ്ടാ​ഴ്​ചക്കിടയിൽ പിടിയിലായത്​ 113 പേരാണ്​. അടുത്തിടെയാണ്​ കൃത്യമായ പൊതുപെരുമാറ്റ ചട്ടങ്ങൾ രൂപപ്പെടുത്തിയതും നടപ്പാക്കിത്തുടങ്ങിയതും. ചട്ടങ്ങൾ ജനങ്ങൾ പാലിക്കുന്നു​ണ്ടോ എന്നറിയാൻ നടത്തിയ പരിശോധനയിയാണ്​ ഇത്രയും പേർ പിടിയിലായതെന്ന്​ മക്ക പൊലീസ്​ വക്​താവ്​ കേണൽ മുഹമ്മദ്​ ബിൻ അബ്​ദുൽ വഹാബ്​ അൽഗാമിദി അറിയിച്ചു.

അറസ്​റ്റിലായതിൽ 112 പേർ പുരുഷന്മാരും ഒരാൾ സ്​ത്രീയുമാണ്​. പ്രായം കൂടിയവർക്കും വികലാംഗകർക്കും സംവരണം ചെയ്​ത സ്​ഥലങ്ങൾ ദുരുപയോഗിക്കുക, അനുമതിയി​ല്ലാതെ ആളുകളുടെയും സംഭവങ്ങളുടെയും ഫോട്ടോയെടുക്കുക തുടങ്ങിയതടക്കം നിരവധി ചട്ടലംഘനങ്ങൾക്കാണ്​ ഇവർ പിടിയിലായത്​. കുറ്റക്കാർക്കെതിരെ നിയമാനുസൃത ശിക്ഷാനടപടികളുണ്ടാകുമെന്നും പൊലീസ്​ വക്​താവ്​ പറഞ്ഞു. ചട്ടങ്ങൾ പ്രകാരം കുറ്റകരമാകുന്ന പെരുമാറ്റങ്ങൾ ഏതൊക്കെയാണെന്നും അതിനെല്ലാമുള്ള ശിക്ഷ എന്താണെന്നും​ തരംതിരിച്ച്​ തന്നെ നേരത്തെ പൊതുജനങ്ങളെ അറിയിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios