കുവൈത്ത് സിറ്റി: അവധിക്ക് നാട്ടിലെത്തി പിന്നീട് തിരികെ മടങ്ങാന്‍ കഴിയാതിരുന്ന 116 നഴ്‌സുമാരെ കുവൈത്തില്‍ തിരിച്ചെത്തിച്ചു. സ്വാബ് ടെസ്റ്റ് നടത്തിയ ശേഷം ഇവരെ ഹോം ക്വാറന്റീനില്‍ വിട്ടു.

ഇതുവരെ 400 ആരോഗ്യ പ്രവര്‍ത്തകരെ ഇത്തരത്തില്‍ പ്രത്യേകമായി രാജ്യത്തേക്ക് തിരികെയെത്തിച്ചിട്ടുണ്ട്. അടുത്ത ബാച്ച് വരും ദിവസങ്ങളില്‍ എത്തുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. കുവൈത്തിലേക്ക് നേരിട്ടെത്താന്‍ വിലക്കുള്ള ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലാണ് ഭൂരിഭാഗം ആരോഗ്യ പ്രവര്‍ത്തകരും തിരികെ മടങ്ങാനാവാതെ കുടുങ്ങിയിട്ടുള്ളത്. ഇവരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.