ഉച്ചയ്ക്ക് 11 മുതല്‍ നാലുമണി വരെ അധികൃതര്‍ പരിശോധന നടത്തും. ഉച്ചവിശ്രമം ലംഘിച്ചതായി കണ്ടെത്തിയാല്‍ നിയമനടപടിയെടുക്കും. 

കുവൈത്ത് സിറ്റി: വേനല്‍ കടുത്തതോടെ കുവൈത്തില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് അനുവദിച്ച ഉച്ചവിശ്രമം ലംഘിച്ചതായി കണ്ടെത്തി. ഒരാഴ്ചക്കിടെ 117 നിയമലംഘനങ്ങളാണ് ഇതുസംബന്ധിച്ച് കണ്ടെത്തിയത്. ഉച്ചവിശ്രമ നിയമം ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി കുവൈത്തില്‍ എല്ലാ ഭാഗങ്ങളിലും നിരീക്ഷണത്തിനായി പ്രത്യേക സംഘങ്ങളെ മാന്‍പവര്‍ അതോറിറ്റി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 11 മുതല്‍ നാലുമണി വരെ അധികൃതര്‍ പരിശോധന നടത്തും. ഉച്ചവിശ്രമം ലംഘിച്ചതായി കണ്ടെത്തിയാല്‍ നിയമനടപടിയെടുക്കും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona