സ്‍കൂളിലെ ക്ലാസ് കഴിഞ്ഞതിന് ശേഷം സ്‍കൂള്‍ ബസില്‍ വീട്ടിന് സമീപമെത്തിയ വിദ്യാര്‍ത്ഥിനി ബസില്‍ നിന്ന് ഇറങ്ങിയ ശേഷം ബസിന് മുന്നിലൂടെ വീട്ടിലേക്ക് കയറിപ്പോകാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി മുന്നില്‍ നില്‍ക്കുന്നത് ശ്രദ്ധയില്‍പെടാതെ ഡ്രൈവര്‍ ബസ് മുന്നോട്ട് എടുക്കുകയും ശരീരത്തിലൂടെ വാഹനത്തിന്റെ ടയറുകള്‍ കയറിയിറങ്ങുകയുമായിരുന്നു.
അജ്‍മാന്‍: യുഎഇയില്‍ (UAE) സ്‍കൂള്‍ ബസിനടിയില്‍പെട്ട് 12 വയസുകാരി മരിച്ചു (Killed in School bus accident) . ചൊവ്വാഴ്‍ച വൈകുന്നേരമായിരുന്നു ദാരുണമായ സംഭവമുണ്ടായത്. കുട്ടി ബസിന് മുന്നില്‍ നില്‍ക്കുകയാണെന്നറിയാതെ ഡ്രൈവര്‍ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. ഉമ്മു അമ്മാര്‍ സ്‍കൂളിലെ (Umm Ammar school) വിദ്യാര്‍ത്ഥിനിയായ ശൈഖ ഹസനാണ് (Sheikha Hassan) മരിച്ചത്.
വൈകുന്നേരം 3.45ഓടെയാണ് അപകടം സംഭവിച്ചതെന്ന് അജ്‍മാന്‍ പൊലീസ് അറിയിച്ചു. സ്‍കൂളിലെ ക്ലാസ് കഴിഞ്ഞതിന് ശേഷം സ്‍കൂള്‍ ബസില്‍ വീട്ടിന് സമീപമെത്തിയ വിദ്യാര്‍ത്ഥിനി ബസില്‍ നിന്ന് ഇറങ്ങിയ ശേഷം ബസിന് മുന്നിലൂടെ വീട്ടിലേക്ക് കയറിപ്പോകാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി മുന്നില്‍ നില്‍ക്കുന്നത് ശ്രദ്ധയില്‍പെടാതെ ഡ്രൈവര്‍ ബസ് മുന്നോട്ട് എടുക്കുകയും ശരീരത്തിലൂടെ ബസിന്റെ ടയറുകള്‍ കയറിയിറങ്ങുകയുമായിരുന്നു. ബസില്‍ സൂപ്പര്‍വൈസര്‍ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ മാസം പൊലീസ് പുറത്തിറക്കിയ സുരക്ഷാ നിര്‍ദേശങ്ങളില്‍ എല്ലാ സ്കൂള്‍ ബസുകളിലും സൂപ്പര്‍വൈസര്‍മാരുണ്ടാകേണ്ടതിന്റെ ആവശ്യകത പ്രത്യേകം അറിയിച്ചിരുന്നു. ബസുകള്‍ നീങ്ങുന്നതിന് മുമ്പ് സുരക്ഷതമായി കുട്ടികളെ വാഹനത്തില്‍ കയറ്റാനും തിരികെ വാഹനത്തില്‍ നിന്ന് ഇറക്കാനും പ്രത്യേക ജീവനക്കാര്‍ ഉണ്ടാകണമെന്നാണ് നിയമം. കുട്ടികളെ റോഡ് മുറിച്ചുകടക്കാനും വീടുകളില്‍ കുട്ടികളെ കാത്തിരിക്കുന്ന രക്ഷിതാക്കളുടെ സമീപത്തേക്ക് അവരെ സുരക്ഷിതരായി എത്തിക്കേണ്ടതും ഈ ജീവനക്കാരുടെ ഉത്തരവാദിത്തമാണ്.
സ്‍കൂള്‍ ബസുകളില്‍ കുട്ടികള്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും ഡ്രൈവര്‍മാര്‍ സ്റ്റോപ്പ് അടയാളം പ്രദര്‍ശിപ്പിക്കണം. ഇതില്‍ വീഴ്‍ച വരുത്തിയാല്‍ 500 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും ഡ്രൈവര്‍ക്ക് ശിക്ഷ ലഭിക്കും. സ്‍കൂള്‍ ബസുകളില്‍ സ്റ്റോപ്പ് അടയാളം തെളിയുമ്പോള്‍ അത് അവഗണിച്ച് മുന്നോട്ട് നീങ്ങുന്ന മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍ക്ക് 1000 ദിര്‍ഹം പിഴയും 10 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. സ്‍കൂള്‍ ബസുകള്‍ക്ക് മണിക്കൂറില്‍ 80 കിലോമീറ്ററാണ് അനുവദിക്കപ്പെട്ട പരമാവധി വേഗത.
യുഎഇയില്‍ മലകയറുന്നതിനിടെ വീണ് കാലൊടിഞ്ഞ പ്രവാസിയെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു
ഷാര്‍ജ: യുഎഇയില്‍ ഹൈക്കിങിനിടെ (Hiking accident) വീണ് കാലൊടിഞ്ഞ യുവാവിനെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു (Airlifted to hospital). തിങ്കളാഴ്‍ചയായിരുന്നു സംഭവം. പരിക്കിനെ തുടര്‍ന്ന് മുന്നോട്ട് യാത്ര ചെയ്യാനോ തിരികെ ഇറങ്ങാനോ സാധിക്കാതെ വന്ന ലെബനാന്‍ സ്വദേശിയാണ് ( Lebanese man പൊലീസ് സഹായം തേടിയത്.
ഷാര്‍ജയിലെ കല്‍ബയില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയുള്ള വാദി അല്‍ ഹീലോയിലായിരുന്നു അപകടം. കല്‍ബ പൊലീസിന്റെ ഓപ്പറേഷന്‍സ് റൂമിലാണ് സഹായം തേടിയുള്ള സന്ദേശം ലഭിച്ചത്. കാലിന് പരിക്കേറ്റ നിലയിലാണെന്ന് മനസിലാക്കിയതോടെ പ്രത്യേക സംവിധാനങ്ങളുപയോഗിച്ച് ഇയാള്‍ എവിടെയാണുള്ളതെന്ന് പൊലീസ് സംഘം കണ്ടെത്തി. തുടര്‍ന്ന് നാഷണല്‍ സെര്‍ച്ച് ആന്റ് റെസ്‍ക്യൂ സെന്ററിന്റെ സഹായത്തോടെ ഹെലികോപ്റ്ററില്‍ രക്ഷാപ്രവര്‍ത്തകരെത്തി കല്‍ബ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരിക്കേറ്റയാളുടെ പേരോ വയസോ മറ്റ് വിവരങ്ങളോ അധികൃതര്‍ പുറത്തുവിട്ടില്ല.
മല കയറാന്‍ പോകുന്നവര്‍ അപകടങ്ങളുണ്ടാകാനുള്ള സാധ്യത മുന്നില്‍കണ്ട് കൂട്ടമായി യാത്ര ചെയ്യണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ശൈത്യകാലത്തെ തണുത്ത കാലാവസ്ഥയാണെങ്കിലും ഹൈക്കിങില്‍ മുന്‍പരിചയമില്ലാത്തവര്‍ക്ക് കടുത്ത ചൂടില്‍ ക്ഷീണം അനുഭവപ്പെടുകയും അത് കാരണം പ്രതീക്ഷിക്കുന്ന സമയത്ത് യാത്ര പൂര്‍ത്തിയാക്കാന്‍ സാധിക്കാന്‍ കഴിയാതെ വരികയും ചെയ്‍തേക്കും. ഇത് മുന്നില്‍കണ്ട് ആവശ്യമാവുന്നതില്‍ കൂടുതല്‍ ഭക്ഷണ സാധനങ്ങളും ധാരാളം വെള്ളവും കൈയില്‍ കരുതണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
