രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 10,510 ആയി കുറഞ്ഞു. ഇതിൽ 1,434 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

റിയാദ്: സൗദി അറേബ്യയിൽ 1,523 പേർ കൊവിഡ് രോഗബാധയിൽ നിന്ന് മുക്തി നേടി. പുതുതായി 1,244 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 16 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട രൊവിഡ് കേസുകളുടെ എണ്ണം 502,439 ആയി. 483,937 പേർ ഇതുവരെ രോഗമുക്തരായി. ആകെ മരണസംഖ്യ 7,992 ആയി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 10,510 ആയി കുറഞ്ഞു. ഇതിൽ 1,434 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 344, കിഴക്കൻ പ്രവിശ്യ 254, മക്ക 200, അസീർ 125, മദീന 71, ജീസാൻ 64, നജ്റാൻ 64, അൽഖസീം 47, ഹായിൽ 37, അൽബാഹ 12, തബൂക്ക് 11, വടക്കൻ അതിർത്തി മേഖല 10, അൽജൗഫ് 5. രാജ്യത്തെ കൊവിഡ് വാക്സിൻ കുത്തിവെപ്പ് 19,864,795 ഡോസ് ആയി.