അബുദാബി: യുഎഇയില്‍ 1246 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1533 പേര്‍ സുഖം പ്രാപിക്കുകയും ചെയ്‍തിട്ടുണ്ട്. മൂന്ന് മരണങ്ങളാണ് പുതിയതായി രേഖപ്പെടുത്തിയത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,523 കൊവിഡ് പരിശോധനകളാണ് യുഎഇയില്‍ നടത്തിയിട്ടുള്ളത്. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,97,124 ആയി. ഇവരില്‍ 1,72,984 പേരും രോഗമുക്തരായിട്ടുണ്ട്. 645 പേരാണ് മരണപ്പെട്ടത്. നിലവില്‍ 23,495 കൊവിഡ് രോഗികള്‍ യുഎഇയിലുണ്ട്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 1.97 കോടി കൊവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്.