രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 11,328 ആയി കുറഞ്ഞു. ഇതിൽ 1,472 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

റിയാദ്: സൗദി അറേബ്യയിൽ പുതുതായി 1,253 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,043 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 13 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,78,135 ആയി. ഇവരിൽ രോഗമുക്തരുടെ എണ്ണം 4,59,091 ആയി ഉയർന്നു. ആകെ മരണസംഖ്യ 7,716 ആയി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 11,328 ആയി കുറഞ്ഞു. ഇതിൽ 1,472 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 363, കിഴക്കൻ പ്രവിശ്യ 263, റിയാദ് 165, അസീർ 159, ജീസാൻ 105, മദീന 62, നജ്റാൻ 31, അൽഖസീം 28, തബൂക്ക് 24, അൽബാഹ 22, ഹായിൽ 13, വടക്കൻ അതിർത്തി മേഖല 12, അൽജൗഫ് 6. രാജ്യത്തെ കൊവിഡ് വാക്സിൻ കുത്തിവെപ്പ് 16,821,228 ഡോസ് ആയി.