സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 13 പേർ മരിച്ചു. കഴിഞ്ഞ ദിവസവും 13 മരണമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. പുതുതായി 1062 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു.   

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 13 പേർ മരിച്ചു. കഴിഞ്ഞ ദിവസവും 13 മരണമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. പുതുതായി 1062 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 

867 പേർ കൊവിഡ് ബാധയിൽ നിന്ന് മുക്തി നേടി. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,15,281 ആയി. ഇതിൽ 3,98,454 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 6,935 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി 9,892 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,298 പേരുടെ നില ഗുരുതരമാണ്. 

ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 95.9 ആയി കുറഞ്ഞു. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു. ഇന്ന് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളിൽ ഏറ്റവും കൂടുതൽ റിയാദ് മേഖലയിലാണ്. 

വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 458, മക്ക 231, കിഴക്കൻ പ്രവിശ്യ 136, അസീർ 50, മദീന 41, ജീസാൻ 32, അൽഖസീം 30, തബൂക്ക് 21, ഹായിൽ 20, നജ്റാൻ 14, വടക്കൻ അതിർത്തി മേഖല 13, അൽബാഹ 9, അൽജൗഫ് 7.

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona