വ്യാപക പരിശോധന; പിടികൂടിയത് കഞ്ചാവും കൊക്കെയ്നുമടക്കം 13 കിലോ മയക്കുമരുന്നും 29,100 ലഹരിഗുളികകളും
ക്രിസ്റ്റൽ മെത്ത്, ഹാഷിഷ്, കെമിക്കൽസ്, കഞ്ചാവ്, കൊക്കെയ്ൻ എന്നിവയുൾപ്പെടെ ഏകദേശം 13 കിലോഗ്രാം വിവിധ മയക്കുമരുന്നുകൾ ഇവരിൽ നിന്ന് പിടിച്ചെടുത്തു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യത്യസ്ത കേസുകളിലായി പിടികൂടിയത് 13 കിലോഗ്രാം ലഹരിമരുന്ന്. മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് 16 കേസുകളിലായി 20 പേരെ നാർക്കോട്ടിക്സ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു. വിവിധ രാജ്യക്കാരായ 16 പേരാണ് പിടിയിലായിട്ടുള്ളത്.
ക്രിസ്റ്റൽ മെത്ത്, ഹാഷിഷ്, കെമിക്കൽസ്, കഞ്ചാവ്, കൊക്കെയ്ൻ എന്നിവയുൾപ്പെടെ ഏകദേശം 13 കിലോഗ്രാം വിവിധ മയക്കുമരുന്നുകൾ ഇവരിൽ നിന്ന് പിടിച്ചെടുത്തു. കൂടാതെ, ലാറിക്ക, ക്യാപ്റ്റഗൺ, സിനെക്സ്, മെറ്റാഡോൾ തുടങ്ങിയ വിവിധ സൈക്കോട്രോപിക് പദാർത്ഥങ്ങൾ അടങ്ങിയ 29,100 ഗുളികകൾ കണ്ടെടുത്തിട്ടുണ്ട്. മയക്കുമരുന്ന് വിൽപ്പനയിൽ നിന്ന് ലഭിച്ച പണവും പിടിച്ചെടുത്തു. പ്രതികളിലൊരാൾ ലൈസൻസില്ലാത്ത വെടിമരുന്ന് കൈവശം വച്ചിരുന്നു. പ്രതികളെയും പിടിച്ചെടുത്ത ലഹരിമരുന്നും തുടർ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.
Read Also - വമ്പൻ പ്രഖ്യാപനം; ആഫ്രിക്കക്ക് സൗദിയുടെ 100 കോടി ഡോളറിന്‍റെ വികസന പദ്ധതി, 10 വർഷം കൊണ്ട് പൂർത്തിയാക്കും
രക്തം കണ്ടെതോടെ സംശയം; പരിശോധനയില്‍ താമസിക്കുന്ന കെട്ടിടത്തിന്‍റെ താഴെ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി, ദുരൂഹത
കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസസ്ഥലത്തെ കെട്ടിടത്തിന്‍റെ താഴെ നിന്ന് പ്രവാസിയുടെ മൃതദേഹം കണ്ടെത്തി. 1987ല്‍ ജനിച്ച പ്രവാസിയുടെ മൃതദേഹം പരിശോധനകള്‍ക്കായി ഫോറൻസിക് വിഭാഗത്തിലേക്ക് അയച്ചു. സാൽമിയയിലെ അപ്പാർട്ട്‌മെന്റിന്റെ ഏഴാം നിലയിൽ നിന്ന് പ്രവാസി വീണതാണോ അതോ ആരെങ്കിലും തള്ളിയിട്ടതാണോ എന്ന് വ്യക്തമല്ല. ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്കാണ് ആഭ്യന്തര മന്ത്രാലയത്തിന് മൃതദേഹം കണ്ടെത്തിയത് സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിക്കുന്നത്.
സാൽമിയ ബ്ലോക്ക് 11ല്‍ ഗ്യാസ് സ്റ്റേഷന് പിന്നിൽ രക്തം കണ്ടെതോടെയാണ് സംശയങ്ങള്‍ തോന്നിയത്. സുരക്ഷാ ഉദ്യോഗസ്ഥരും ക്രിമിനൽ അന്വേഷണസാൽമിയ ബ്ലോക്ക് 11ല്‍ ഗ്യാസ് സ്റ്റേഷന് പിന്നിൽ രക്തം കണ്ടെതോടെയാണ് സംശയങ്ങള്‍ തോന്നിയത്. സുരക്ഷാ ഉദ്യോഗസ്ഥരും ക്രിമിനൽ അന്വേഷണ ഉദ്യോഗസ്ഥരും ഉടൻ സ്ഥലത്തെത്തി. ഉദ്യോഗസ്ഥരും ഉടൻ സ്ഥലത്തെത്തി. കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരൻ ഒരു ശബ്‍ദം കേട്ടതായി സൂചിപ്പിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കെട്ടിടത്തിന് സമീപം മരിച്ച നിലയിലുള്ള പ്രവാസിയെ കണ്ടെത്തുകയായിരുന്നു. പ്രവാസിയുടെ വീട്ടില്‍ നിന്ന് കത്തിയും പൊട്ടിയ ചില്ലും കണ്ടെത്തിയതായി സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...