നിരവധി ആയുധങ്ങളും ചാവേര്‍ ആക്രമണത്തിനായി തയ്യാറാക്കിയിരുന്ന സ്ഫോടക വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി എസ്.പി.എ അറിയിച്ചു.

റിയാദ്: രാജ്യത്ത് ഭീകരാക്രമണത്തിന് പദ്ധതിയിടുകയായിരുന്ന 13 പേരെ പിടികൂടിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. റിയാദിന് വടക്ക് സുൽഫിയിലെ ഇന്റലിജൻസ് സെന്ററിന് നേരെ നടന്ന ആക്രമണത്തിൽ നാല് ഭീകരര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കൂടുതല്‍ പേരെ പിടികൂടിയെന്ന് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. നിരവധി ആയുധങ്ങളും ചാവേര്‍ ആക്രമണത്തിനായി തയ്യാറാക്കിയിരുന്ന സ്ഫോടക വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി എസ്.പി.എ അറിയിച്ചു.

അതേസമയം സൗദിയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നാല് ഭീകരരും സ്വദേശികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഐ.എസ് ഏറ്റെടുക്കുുകയും ചെയ്തു. കൊല്ലപ്പെട്ട ഭീകരരിൽ രണ്ടുപേർ സഹോദരങ്ങളാണ്. പതിനേഴ് വയസും പതിനെട്ട് വയസും പ്രായമായവരാണിവര്‍. കാറിൽ സ്ഫോടക വസ്തുക്കളുമായി എത്തിയ ഭീകരർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻവെസ്റ്റിഗേഷൻ സെന്ററിന്റെ പ്രധാന ഗേറ്റ് തകർത്തു അകത്തുകടക്കാനുള്ള ശ്രമത്തിനിടെയാണ് സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചത്. ആക്രമണത്തിൽ മൂന്നു സുരക്ഷസേനാ ഉദ്യോഗസ്ഥർക്കും പരിക്കുപറ്റിയിരുന്നു.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…