മസ്‌കറ്റ്: ഒമാനില്‍ ഇന്ന് 1318 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍ 56015 ആയി. 3570 പരിശോധനകളാണ് നടത്തിയത്.

പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 1009 സ്വദേശികളും 309 വിദേശികളുമാണ്. 843 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ ഒമാനില്‍ കൊവിഡ് മുക്തരായവരുടെ എണ്ണം 36098 ആയി. ഇന്ന് ഒമ്പത് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 257 പേരാണ് ഒമാനില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 525 പേരാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 

പൗരന്മാരുടെയും പ്രവാസികളുടെയും രോഗപ്രതിരോധ ശേഷി അറിയാന്‍ സര്‍വേയുമായി ഒമാന്‍