ഏഷ്യക്കാരിയായ ഒരു യുവതിയെ അവരുടെ താത്പര്യത്തിന് വിരുദ്ധമായി തടഞ്ഞുവെയ്‍ക്കുകയും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്‍ത സംഭവത്തിലും രണ്ട് സ്‍ത്രീകള്‍ പിടിയിലായി.
മനാമ: ഏഷ്യക്കാരായ 14 സ്‍ത്രീകളെ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്‍തതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആന്റി ട്രാഫികിങ് ആന്റ് പ്രൊട്ടക്ഷന്‍ ഓഫ് പബ്ലിക് മോറല്‍സ് പൊലീസ് വിഭാഗമാണ് വ്യത്യസ്ഥ സംഭവങ്ങളില്‍ ഇത്രയും പേരെ അറസ്റ്റ് ചെയ്‍തത്.
ഏഷ്യക്കാരിയായ ഒരു യുവതിയെ അവരുടെ താത്പര്യത്തിന് വിരുദ്ധമായി തടഞ്ഞുവെയ്‍ക്കുകയും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്‍ത സംഭവത്തിലും രണ്ട് സ്‍ത്രീകള്‍ പിടിയിലായി. അധികൃതര്‍ക്ക് ലഭിച്ച വിവരങ്ങള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് സ്ഥലങ്ങളില്‍ നിന്നായി ഇത്രയും പേരെ അറസ്റ്റ് ചെയ്‍തതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. പിടിയിലായവര്‍ക്കെതിരായ നിയമനടപടികള്‍ സ്വീകരിച്ചതായും ഇവരെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക് പ്രോസിക്യൂഷന് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.
