കുവൈത്തിൽ സന്ദർശകർക്കും താമസക്കാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് ഫീസ് വർധിപ്പിച്ചു. കുടുംബ വിസക്കാർക്കും വർക്ക് പെർമിറ്റിനും 50 ദിനാറിൽ നിന്ന് 100 ദിനാറായും താമസത്തിനുള്ള എട്ട് തരം എൻട്രി വിസകൾക്ക് 5 ദിനാറുമായി ഫീസ് വർധിപ്പിച്ചു.

കുവൈത്ത് സിറ്റി: സന്ദർശകർക്കും താമസക്കാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് ഫീസ് വർധിപ്പിച്ച് കുവൈത്ത്. കുടുംബ വിസക്കാർക്കും വർക്ക് പെർമിറ്റിനും 50 ദിനാറിൽ നിന്ന് 100 ദിനാറായും താമസത്തിനുള്ള എട്ട് തരം എൻട്രി വിസകൾക്ക് 5 ദിനാറും കാർഷിക തൊഴിലാളികൾ മത്സ്യത്തൊഴിലാളികൾ, ഇടയന്മാർ എന്നിവർക്ക് 10 ദിനാറുമായി ഫീസ് വർധിപ്പിച്ചു.

വിദേശികൾക്കുള്ള ആരോഗ്യ ഇൻഷുറൻസിനെക്കുറിച്ചുള്ള ഭേദഗതികൾക്കും ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദി എക്സിക്യൂട്ടീവ് നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചു. ഇതോടെ റെസിഡൻസി അല്ലെങ്കിൽ വിസിറ്റ് വിസകൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നു. ഡിസംബർ 23 മുതൽ അവ പ്രാബല്യത്തിൽ വരും.