കഴിഞ്ഞ ദിവസം വൈകുന്നേരം 7.15ഓടെയാണ് അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. പെട്ടെന്ന് തീപിടിക്കുന്ന എന്തോ വസ്തു വെച്ച് ആളൊഴിഞ്ഞ വീടിന് മുന്നിലുള്ള പൂന്തോട്ടത്തിലാണ് ആദ്യം കുട്ടി തീയിട്ടത്.

റാസല്‍ഖൈമയില്‍ 14 വയസുകാരന്‍ വീടിന് തീയിട്ടു. റാസല്‍ഖൈമയിലെ ദഹനിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം വൈകുന്നേരം 7.15ഓടെയാണ് അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. പെട്ടെന്ന് തീപിടിക്കുന്ന എന്തോ വസ്തു വെച്ച് ആളൊഴിഞ്ഞ വീടിന് മുന്നിലുള്ള പൂന്തോട്ടത്തിലാണ് ആദ്യം കുട്ടി തീയിട്ടത്. ഇത് പിന്നീട് വീട്ടിലേക്ക് പടര്‍ന്നു പിടിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി കുട്ടിയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് കെട്ടിടങ്ങളിലേക്ക് പടരാതെ തീ നിയന്ത്രിക്കാനായതായി സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു.

കുട്ടികള്‍ തീപിടിക്കുന്ന വസ്തുക്കള്‍ കൊണ്ട് കളിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.