Asianet News MalayalamAsianet News Malayalam

ഒമാനില്‍ 1454 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് ആറ് മരണം

ഇതുവരെ 1,90,270 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 1,69,784 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു. 1983 മരണങ്ങളാണ് കൊവിഡ് കാരണം രാജ്യത്തുണ്ടായത്. 

1454 new covid cases and six deaths reported in Oman
Author
Muscat, First Published Apr 26, 2021, 3:31 PM IST

മസ്‍കത്ത്: ഒമാനില്‍ 1454 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1014 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു. ആറ് കൊവിഡ് മരണങ്ങളാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഇതുവരെ 1,90,270 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 1,69,784 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു. 1983 മരണങ്ങളാണ് കൊവിഡ് കാരണം രാജ്യത്തുണ്ടായത്. നിലവില്‍ 89.2 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 104 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. ഇവരുള്‍പ്പെടെ 815 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 274 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Follow Us:
Download App:
  • android
  • ios