Asianet News MalayalamAsianet News Malayalam

അഴിമതി; സൗദിയില്‍ ആറ് മന്ത്രാലയങ്ങളിലെ ജീവനക്കാർ ഉൾപ്പെടെ 149 പ്രതികൾ അറസ്റ്റിൽ

പിടിയിലായവരിൽ ചിലൽ ക്രിമിനൽ കേസുകളിലും ഭരണപരമായ കേസുകളിലും ജാമ്യത്തിൽ വിട്ടയക്കപ്പെട്ടവരാണ്.

149 people arrested in saudi arabia in corruption related cases
Author
First Published Aug 3, 2024, 2:06 PM IST | Last Updated Aug 3, 2024, 2:05 PM IST

റിയാദ്: അഴിമതി, കൈക്കൂലി, ഓഫീസ് അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങളിൽ 149 പേരെ അറസ്റ്റ് ചെയ്തതായി അഴിമതി വിരുദ്ധ അതോറിറ്റി ‘നസ്ഹ’ വ്യക്തമാക്കി. ഒരു മാസത്തിനിടെ നടത്തിയ നിരീക്ഷണത്തിനിടയിലാണ് ഇത്രയും പേർ പിടിയിലായത്. 3,010 പരിശോനകൾ നടത്തി.

266 പേരെ ചോദ്യം ചെയ്യുകയും ചെയ്തതായി അതോറിറ്റി പറഞ്ഞു. പിടിയിലായവരിൽ ചിലൽ ക്രിമിനൽ കേസുകളിലും ഭരണപരമായ കേസുകളിലും ജാമ്യത്തിൽ വിട്ടയക്കപ്പെട്ടവരാണ്. ആഭ്യന്തരം, ദേശീയ ഗാർഡ്, നീതിന്യായ, ആരോഗ്യം, വിദ്യാഭ്യാസം, മുനിസിപ്പാലിറ്റി, പാർപ്പിടം എന്നീ മന്ത്രാലയങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായവർ. കൈക്കൂലി, ഓഫീസ് അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ എന്നി കുറ്റകൃത്യങ്ങളിലേർപ്പെട്ടവരാണെന്നും അതോറിറ്റി പറഞ്ഞു.

Read Also -  യാത്രക്കാരന്‍റെ ചെറിയൊരു ആവശ്യം, വിമാനത്തിനുള്ളിൽ വൻ ബഹളമുണ്ടാക്കി എയർഹോസ്റ്റസ്; ഒടുവിൽ സർവീസ് വരെ റദ്ദാക്കി!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios