ഹോട്ടലിലെ ഒരു മുറിയിലാണ് തീപിടിച്ചതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. 

മനാമ: ബഹ്റൈനില്‍ ഹോട്ടല്‍ മുറിയിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ അകപ്പെട്ട 15 പേരെ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം എക്സിബിഷന്‍ അവന്യൂവിലെ ഒരു ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. വിവരം ലഭിച്ചതനുസരിച്ച് അധികൃതര്‍ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തി.

ഹോട്ടലിലെ ഒരു മുറിയിലാണ് തീപിടിച്ചതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. കെട്ടിടത്തില്‍ ഉണ്ടായിരുന്ന 15 പേരെയും സുരക്ഷിതമായി രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. പുക ശ്വസിച്ച് അവശനിലയിലായ രണ്ട് സ്‍ത്രീകള്‍ക്ക് സംഭവ സ്ഥലത്തുവെച്ചു തന്നെ ചികിത്സ ലഭ്യമാക്കി. മുറിയിലെ എ.സിയുടെ സ്വിച്ച് അമിതമായി ചൂടായതാണ് തീപിടുത്തത്തിലേക്ക് നയിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട പ്രസ്‍താവനയില്‍ പറയുന്നു. 

Read also: യുഎഇ വിസ ഇനി രാജ്യത്തിന് പുറത്തുപോകാതെ തന്നെ പുതുക്കാം; വിശദ വിവരങ്ങള്‍ ഇങ്ങനെ

ഒരുമാസം മുമ്പ് യുഎഇയില്‍ എത്തിയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ഷാര്‍ജ: ഒരു മാസം മുമ്പ് യുഎഇയില്‍ എത്തിയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി ആബിദ് (32) ആണ് ഷാര്‍ജയില്‍ മരിച്ചത്. നേരത്തെ അമേരിക്കയില്‍ താമസിച്ചിരുന്ന ആബിദ് ഒരു മാസം മുമ്പാണ് യുഎഇയില്‍ എത്തിയത്. പിതാവ് - പടിയത്ത് മൊയ്‍ദീന്‍. മാതാവ് - കാട്ടകത്തു സബിത. സഹോദരി - ഫാത്തിമ. ആബിദ് അവിവാഹിതനാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം യുഎഇയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player