ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,37,983 ആയി. ഇതിൽ 5,22,009 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,399 ആണ്. 

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 1,651 പേർ കൊവിഡ് ബാധയിൽ നിന്ന് മുക്തരായതായി സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. 609 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. അതേസമയം ഇന്ന് രാജ്യവ്യാപകമായി 11 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യമാകെ ഇന്ന് 69,636 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. 

Add Asianetnews as a Preferred SourcegooglePreferred

ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,37,983 ആയി. ഇതിൽ 5,22,009 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,399 ആണ്. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 7,575 ആയി കുറഞ്ഞു. ഇതിൽ 1,360 പേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.8 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 161, മക്ക 106, കിഴക്കൻ പ്രവിശ്യ 74, ജീസാൻ 55, അസീർ 48, അൽഖസീം 42, മദീന 30, നജ്റാൻ 28, അൽബാഹ 15, ഹായിൽ 14, വടക്കൻ അതിർത്തി മേഖല 14, തബൂക്ക് 12, അൽജൗഫ് 10. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെയ്പ്പ് 31,452,182 ഡോസ് ആയി ഉയർന്നു.