Asianet News MalayalamAsianet News Malayalam

എയര്‍ കണ്ടീഷണറിനുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്തി; പിടിച്ചെടുത്തത് 17.5 കിലോ

എയര്‍ കാര്‍ഗോ വിഭാഗവും കസ്റ്റംസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

17.5 kg marijuana seized from air conditioners in qatar
Author
Doha, First Published Jun 22, 2021, 3:11 PM IST

ദോഹ: ഖത്തറില്‍ എയര്‍ കണ്ടീഷണറില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. എസിയുടെ കംപ്രസറിനുള്ളിലൊളിപ്പിച്ച് ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 17.5 കിലോഗ്രാം കഞ്ചാവ് ആണ് പിടിച്ചെടുത്തത്.  

എയര്‍ കാര്‍ഗോ വിഭാഗവും കസ്റ്റംസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. തിങ്കളാഴ്ച ട്വിറ്ററിലൂടെയാണ് കസ്റ്റംസ് ജനറല്‍ അതോറിറ്റി ഇക്കാര്യം അറിയിച്ചത്. ലഹരിമരുന്നുകള്‍ രാജ്യത്തേക്ക് കടത്തരുതെന്ന് അധികൃതര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios